ശിശുക്ഷേമ സമിതി പ്രവര്‍ത്തനം ശക്തമാക്കും
തൊടുപുഴ: ജില്ലാ ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ പുതുതായി ചുമതലയേറ്റ ശിശുക്ഷേമ സമിതി നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു. കലക്‌ട്രേറ്റില്‍ എ.ഡി.എം കെ.കെ.ആര്‍ പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യയോഗമാണ് തീരുമാനമെടുത്തത്.
ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി. വേനലവധിക്കാലത്ത് കുട്ടികളുടെ കലാസാഹിത്യ അഭിരുചികള്‍ പരിപോഷിപ്പിക്കുന്നതിനായി പഠന ക്യാംപുകള്‍, ശില്‍പ്പശാലകള്‍ എന്നിവ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
കുട്ടികളുടെ ക്ഷേമത്തിനും പുരോഗതിക്കുമായി പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളുടെയും വകുപ്പുകളുടെയും ഏകോപനത്തിനായി ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരും.
സമിതിക്കുകീഴില്‍ പ്രവര്‍ത്തിക്കുന്ന 24 ക്രഷുകളിലെ ജീവനക്കാര്‍ക്ക് മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പളം കൊടുത്ത് തീര്‍ക്കുന്നതിനായി വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊുവരാനും യോഗം തീരുമാനിച്ചു.
നിര്‍വാഹക സമിതി യോഗത്തില്‍ സെക്രട്ടറി കെ.ആര്‍ ജനാര്‍ദ്ദനന്‍, വൈസ് പ്രസിഡന്റ് എം.എം മാത്യു, ജോയിന്റ് സെക്രട്ടറി കെ.എം ഉഷ, ട്രഷറര്‍ കെ. രാജു, നിര്‍വാഹക സമിതി അംഗങ്ങളായ കെ. ജയചന്ദ്രന്‍, ഷൈലജ സുരേന്ദ്രന്‍, എ. ശ്യാംകുമാര്‍, ഡി.എം.ഒ ഡോ. ടി.ആര്‍. രേഖ, ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ സോഫി ജേക്കബ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്‍.പി. സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."