കുട്ടികളുടെ മധ്യവേനലവധിക്കാല ക്യാംപിന് വര്‍ണാഭമായ തുടക്കം
.
തൃക്കരിപ്പൂര്‍: കവ്വായിക്കായലോരത്ത് കളിചിരികളുടെ ഓളങ്ങള്‍ തീര്‍ത്ത് കുട്ടികളുടെ മധ്യവേനലവധിക്കാല ക്യാംപിനു വര്‍ണാഭമായ തുടക്കം. തൃക്കരിപ്പൂര്‍ ഫോക്‌ലാന്‍ഡ്്, ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം, ഇന്‍ടാക് കാസര്‍കോട് ചാപ്റ്റര്‍ എന്നിവ സംയുക്തമായി ആതിഥ്യമരുളുന്ന കിലുക്കാംപെട്ടി ക്യാംപാണ് ആട്ടവും പാട്ടും കളികളും വായ്ത്താരികളുടെ മേളമുതിര്‍ത്ത് ഇടയിലെക്കാട് ബോട്ടുജെട്ടി പരിസരത്ത് ആരംഭിച്ചത്. ഏഴാമത് ക്യാംപില്‍ അംഗങ്ങളായ ഏഴു കുട്ടികളെക്കൊണ്ട് മണ്‍ചെരാതില്‍ വിളക്കു പകര്‍ന്ന് മലയാള ഭാഷാ പാഠശാല ഡയരക്ടര്‍ ടി.പി ഭാസ്‌കര പൊതുവാള്‍ ഉദ്ഘാടനം ചെയ്തു.
മലയാള ഭാഷയുടെ മാധുര്യം കുട്ടികളിലേക്കു പകര്‍ന്ന് അക്ഷരസംഗമം പരിപാടിയിലൂടെയായിരുന്നു ഉദ്ഘാടനം. ലോക ജൈവവൈവിധ്യ ദിനത്തില്‍ ജൈവവൈവിധ്യ സംരക്ഷണം ഏറ്റെടുക്കുമെന്ന് കായലിനെ സാക്ഷിനിര്‍ത്തി പ്രതിജ്ഞയെടുത്തു കൊണ്ടായിരുന്നു ക്യാംപിന്റെ തുടക്കം.
പയ്യന്നൂര്‍ ഉപ്പുസത്യഗ്രഹ സ്മാരകം, സ്വാമി ആനന്ദ തീര്‍ത്ഥ സ്മാരകം, ഗാന്ധി മാവ്, കരിവെള്ളൂര്‍ കുണിയന്‍ പുഴയോരത്തെ സ്മൃതിമണ്ഡപം എന്നിവിടങ്ങളിലേക്ക് നടത്തിയ ചരിത്ര യാത്രയില്‍ പോരാട്ട സ്മൃതികള്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിങ് ബോര്‍ഡ് അംഗം പയ്യന്നൂര്‍ കുഞ്ഞിരാമന്‍ കുട്ടികളുമായി പങ്കുവച്ചു. ഫോക്‌ലാന്‍ഡ് ചെയര്‍മാന്‍ ഡോ.വി ജയരാജ് അധ്യക്ഷനായിരുന്നു. ഗ്രന്ഥാലയം പ്രസിഡന്റ് പി.വി പ്രഭാകരന്‍, സെക്രട്ടറി പി. വേണുഗോപാലന്‍, സി. വിജയന്‍, ആനന്ദ് പേക്കടം, വി. ശ്രീധരന്‍, സി.എച്ച് സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. ക്യാംപ് നാളെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."