പാംപോര്‍ ആക്രമണം; അവകാശവാദവുമായി സൈന്യവും സി.ആര്.പി.എഫും
ശ്രീനഗര്‍: ജമ്മു കശ്മിരിലെ പാംപോറില്‍ സി.ആര്.പി.എഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം നടത്തിയ തീവ്രവാദികള്‍ക്കെതിരേ നടത്തിയ പ്രത്യാക്രമണത്തെച്ചൊല്ലി സി.ആര്.പി.എഫും സൈന്യവും തമ്മില്‍ തര്‍ക്കം. ഭീകരാക്രമണത്തില്‍ എട്ട് സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരേ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരരെ കൊലപ്പെടുത്തിയതടക്കമുള്ള സൈനിക നീക്കത്തില്‍ ആദ്യം രംഗത്തെത്തിയത് ആരാണെന്നതു സംബന്ധിച്ചാണ് തര്‍ക്കം. രണ്ട് ഭീകരരെ വധിക്കുകയും ഇവരുടെ പക്കല്‍ നിന്നു സ്ഫോടക വസ്തുക്കള്‍ കണ്ടെടുക്കുകയും ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കു ശേഷമാണ് കരസേനാംഗങ്ങള്‍ സ്ഥലത്തെത്തിയതെന്ന് സി.ആര്.പി.എഫ് പറയുന്നു.
സി.ആര്.പി.എഫ് വാഹന വ്യൂഹത്തിനു നേരെയുണ്ടായ ആക്രമണ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇന്ത്യന്‍ ആര്‍മിയുടെ വടക്കന്‍ കമാന്‍ഡന്റ് സേനാംഗങ്ങള്‍ രണ്ടു പേരെ കൊലപ്പെടുത്തിയെന്ന് സൈനിക കേന്ദ്രം ട്വീറ്റ് ചെയ്തു. ഇതാണ് സി.ആര്.പി.എഫിനെ പ്രകോപിപ്പിച്ചത്.
ആക്രമണവും പ്രത്യാക്രമണവും കഴിഞ്ഞ ശേഷമാണ് സൈനികര്‍ സ്ഥലത്തെത്തിയതെന്ന് സി.ആര്.പി.എഫ് നിലപാട് വ്യക്തമാക്കിയതോടെ ട്വീറ്റ് പിന്‍വലിച്ച് സംയുക്ത നീക്കത്തിലൂടെയാണ് ഭീകരരെ കൊലപ്പെടുത്തിയതെന്ന് സൈന്യം അറിയിച്ചു. ഇതും സി.ആര്.പി.എഫിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു. പിന്നീട് ആക്രമണത്തെ ശക്തമായി നേരിട്ട സി.ആര്.പി.എഫിനെ അഭിനന്ദിച്ചുകൊണ്ടാണ് സൈന്യം മൂന്നാമതൊരു ട്വീറ്റു കൂടി ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."