HOME
DETAILS
MAL
കാഞ്ഞങ്ങാട് പൊലിസ് സബ് ഡിവിഷന്‍ പരിധിയില്‍ നിരോധനാജ്ഞ പിന്‍വലിച്ചു
backup
March 24 2017 | 01:03 AM
കാസര്‍കോട്: കാഞ്ഞങ്ങാട് പൊലിസ് സബ്ഡിവിഷന്‍ പരിധിയില്‍ നിരോധനാജ്ഞ പിന്‍വലിച്ചു. ഹൊസ്ദുര്‍ഗ്, നീലേശ്വരം, വെള്ളരിക്കുണ്ട് പൊലിസ് സര്‍ക്കിള്‍ പരിധിയിലാണ് വ്യാഴാഴ്ച രാവിലെ 11 മുതല്‍ നിരോധനാജ്ഞ പിന്‍വലിച്ച് കലക്ടര്‍ ഉത്തരവായത്.
സി.ആര്‍.പി.സി 144 പ്രകാരം ചൊവ്വാഴ്ച മുതല്‍ ഈ മാസം 27 വരെ ജില്ലയിലാകെ പ്രഖ്യാപിച്ച നിരോധനാജ്ഞ സ്ഥിതിഗതികള്‍ ശാന്തമായി നിലനില്‍ക്കുന്ന കാഞ്ഞങ്ങാട് പൊലിസ് സബ്ഡിവിഷന്‍ പരിധിയില്‍ ജില്ലാ പൊലിസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടറുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."