ലഹരി വില്‍പന: യുവാവിനും മധ്യവയസ്‌കയ്ക്കും തടവും പിഴയും
കാഞ്ഞങ്ങാട്: ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയ കേസില്‍ യുവാവിനും മധ്യവയസ്‌കക്കും കോടതി തടവും പിഴയും വിധിച്ചു.മയക്കു ഗുളികയുമായി പിടിയിലായ പടന്നക്കാട് ടി.സി റോഡിലെ ജംഷീറിനെ പതിനായിരം രൂപ പിഴയടക്കാനും കോടതി പിരിയും വരെ തടവിനുമാണ് ഹൊസ്ദുര്‍ഗ് കോടതി ശിക്ഷിച്ചത്.
ഇയാളുടെ കൂട്ട് പ്രതിയായ അഫ്‌സലിന് കോടതിയില്‍ ഹാജരാകാത്തതിനാല്‍ വാറന്റ് അയക്കാനും ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) കോടതി ഉത്തരവിട്ടു.ഇക്കഴിഞ്ഞ നവംബര്‍ മാസത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ സംശയദാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇവരെ എസ്.ഐ ബിജുലാലിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയതിനെ തുടര്‍ന്ന് മയക്കു ഗുളികകള്‍ അടങ്ങിയ 130 ഓളം കവറുകള്‍ കണ്ടെത്തുകയായിരുന്നു.
അതേ സമയം നാടന്‍ ചാരായം വില്‍പ്പന നടത്തിയ മറ്റൊരു കേസില്‍ മാവുങ്കാല്‍ മൂലക്കണ്ടത്തെ മധ്യവയസ്‌കയെ ഒരു ലക്ഷം പിഴയും ആറു മാസം തടവിനും കോടതി ശിക്ഷിച്ചു.
പിഴ അടച്ചില്ലെങ്കില്‍ ഇവര്‍ നാലുമാസം അധിക തടവ് അനുഭവിക്കണം.
മൊല്ലാക്കണ്ടം ഭാഗത്ത് വ്യാപകമായ തോതില്‍ ചാരായം വില്‍പ്പന നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കോളനിയിലെ കമലാക്ഷി അഞ്ചു ലിറ്ററോളം ചാരായവുമായി എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. അസിസ്റ്റന്റ് സെഷന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഈ കേസില്‍ ശിക്ഷ വിധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."