HOME
DETAILS
MAL
മുന്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയുടെ മകന് ഹൃദയാഘാതം മൂലം മരിച്ചു
backup
May 23 2018 | 07:05 AM
മുശീറാബാദ്(ഹൈദരാബാദ്): മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ബന്ദാരു ദത്താത്രേയുടെ മകന് ബന്ദാരു വൈഷ്ണവ്(21) ഹൃദയാഘാതം മൂലം മരിച്ചു. ബുധനാഴ്ചയാണ് മരിച്ചത്.
ഹൈദരാബാദ് മെഡിസിറ്റ് മെഡിക്കല്‍ കോളജ് രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് വൈഷ്ണവ്.
ചൊവ്വാഴ്ച രാത്രി കുടുംബത്തോടൊപ്പം അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഗുരുനാനാക്ക് കെയര്‍ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.
സെക്കന്തരാബാദില്‍ നിന്നുള്ള ലോക്സഭാംഗമാണ് ബന്ദാരു ദത്താത്രേയ. രണ്ട് വട്ടം കേന്ദ്രമന്ത്രിയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."