ചവറയില്‍ 12 പേര്‍ക്ക് പട്ടികടിയേറ്റു
ചവറ: തെരുവുനായ ശല്യം രൂക്ഷമായ ചവറയില്‍ 12 പേര്‍ക്കു പട്ടി കടിയേറ്റു. ഒരാള്‍ക്കു വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് കടിയേറ്റത്.നീണ്ടകര താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയവരില്‍ നാലുപേരെ ജില്ലാ അശുപത്രിയിലേക്ക് മാറ്റി.
ചവറ പാലത്തിനും പരിസര ഭാഗങ്ങളിലുമാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ചവറ പുതുക്കാട് ശ്രീവത്സവത്തില്‍ അഭിലാഷ്-ശ്രീകല ദമ്പതികളുടെ മകന്‍ ആദിത്യ(13)നെ കൃഷ്ണന്‍നടയിലേക്ക് പോകുന്നവഴി തെരുവു നായ ആക്രമിച്ചു. നിലവിളി കേട്ട് സമീപവാസി ഓടിയെത്തിയാണ് കുട്ടിയെ രക്ഷിച്ചത്. ചവറയില്‍ പത്രമിടാന്‍പോയ മടപ്പള്ളി ചിന്തയില്‍ നിഥിന്‍ .ബി.കൃഷ്ണനും (26) പാലത്തിന് സമീപത്തുവെച്ചാണ് ആക്രമണത്തിനിരയായത്.
ചെറുശേരി ഭാഗം അശ്വതി ഭവനത്തില്‍ ഉണ്ണിയ്ക്കാണ് വീട്ടിനു പുറത്ത് ഉറങ്ങിക്കിടക്കുന്നതിനിടയില്‍ നായയുടെ കടിയേറ്റത്. ചവറ സ്വദേശികളായ കൊല്ലേഴത്ത് രാജമ്മ (63), മാനേഴത്ത് കിഴക്കതില്‍ ആന്റണി(52), ലക്ഷ്മി നിവാസില്‍ കുമാരിയമ്മ (50), തെക്കിനിയില്‍ വിജയകുമാരി ( 58), ചവറ മുക്കാട് താമരശ്ശേരില്‍ വില്‍സണ്‍(60), കുളങ്ങര ഭാഗം സ്വദേശികളായ വടക്കേവയലില്‍ രാമചന്ദ്രന്‍ (65), കിടങ്ങില്‍ ശ്രീഹരി (56), വിളയില്‍ ആനന്ദവല്ലിയമ്മ (70) ചെറുശേരി ഭാഗം പാപ്പനംമൂട് തോമസ് (32) എന്നിവരാണ് കടിയേറ്റ മറ്റുള്ളവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."