ഗവേഷകര്‍ക്കായി യുനെസ്‌കോ ഫെലോഷിപ്പ്
കൊച്ചി: കലാസാംസ്‌കാരിക രംഗത്തെ ഗവേഷണങ്ങള്‍ക്കായി നല്‍കുന്ന രണ്ടാമത് യുനെസ്‌കോ സഹാപീഡിയ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മലയാള ഭാഷയില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് പ്രോജക്ടുകള്‍ പ്രമാണവല്‍കരിക്കുന്നതിനാണ് ഫെലോഷിപ്പ് നല്‍കുന്നത്. ഇന്ത്യയില്‍ കലസാംസ്‌കാരിക രംഗത്തെ ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ ആയ സഹാപീഡിയ ഫെലോഷിപ്പ് ഇംഗ്ലീഷ്, ഹിന്ദി, ഉര്‍ദു, ബംഗാളി, മറാഠി, തമിഴ്, മലയാളം എന്നിങ്ങനെ ആറ് ഭാഷകളില്‍ ലഭ്യമാണ്. വിശദാംശങ്ങള്‍ വേേു:െംംം.മെവമുലറശമ.ീൃഴമെവമുലറശമൗിലരെീളലഹഹീംവെശു2െ018 എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
ദേശീയാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സാംസ്‌കാരിക വകുപ്പ് നല്‍കുന്ന സാമ്പത്തിക സഹകരണത്തിലൂടെയാണ് ഫെലോഷിപ്പ് നല്‍കുന്നത്. 40,000 രൂപയുടേതാണ് ഓരോ ഫെലോഷിപ്പും. പോസ്റ്റ് ഡോക്ടറല്‍ ഗവേഷകര്‍, പി.എച്ച്.ഡി ഗവേഷകര്‍, ബിരുദാനന്തര ബിരുദമോ, തത്തുല്യമായ യോഗ്യതയോ ഉള്ളവര്‍ക്കാണ് അപേക്ഷിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി 2018 ജൂണ്‍ 30ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."