വോളണ്ടിയര്‍മാരെ തിരഞ്ഞെടുക്കും
കൊല്ലം: ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ എത്തിക്കുന്നതിന് പാരാലീഗല്‍ വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു.
സൗജന്യ നിയമ സഹായം അര്‍ഹരായവരില്‍ എത്തിക്കുക, ജനങ്ങള്‍ നേരിടുന്ന നിയമപരമായ ബുദ്ധിമുട്ടുകള്‍ മനസിലാക്കി സഹായം നല്‍കുക പരാതികള്‍ ലീഗല്‍ സര്‍വീസസിന്റെ ശ്രദ്ധയില്‍ കൊണ്ടുവരിക തുടങ്ങിയവയാണ് ചുമതല.
പത്താം ക്ലാസ് യോഗ്യതയുള്ള സേവനതല്‍പരരായ വ്യക്തികള്‍ക്കും റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥര്‍ക്കും അപേക്ഷിക്കാം. സ്വന്തമായി തയ്യാറാക്കിയ അപേക്ഷ യോഗ്യത തെളിയിക്കുന്ന പ്രമാണങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂലൈ 10നകം ചെയര്‍മാന്‍ (പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ്),
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, സിവില്‍ സ്റ്റേഷന്‍, കൊല്ലം എന്ന വിലാസത്തില്‍ നല്‍കണം.
സമാപിച്ചു
കൊല്ലം: ആശ്രയയുടെ നേതൃത്വത്തില്‍ മദ്യത്തിനും മയക്കുമരുന്നിനുമെതിരേയുള്ള ജനകീയ ബോധവല്‍ക്കരണ പരിപാടിയായ ജനബോധന്‍ 2016 സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."