കേരള സര്‍വകലാശാല വാര്‍ത്തകള്‍- 26.06.2016
അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
2016-2017 വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് admissions.keralaun-iverstiy.ac.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
അപേക്ഷകര്‍ക്ക് ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് തങ്ങളുടെ അലോട്ട്‌മെന്റ് പരിശോധിക്കാം.
ഒന്നും രണ്ടും അലോട്ട്‌മെന്റുകളില്‍ അലോട്ട്‌മെന്റ് ലഭിക്കാത്തതും എന്നാല്‍ മൂന്നാം അലോട്ട്‌മെന്റില്‍ പുതുതായി അലോട്ട്‌മെന്റ് ലഭിക്കുകയും ചെയ്ത അപേക്ഷകര്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം അഡ്മിഷന്‍ ഫീസ് അടയ്ക്കുന്നതിനുള്ള ചെലാന്‍ പ്രിന്റൗട്ടെടുത്ത് എസ്.ബി.ടിയുടെ ഏതെങ്കിലും ശാഖയില്‍ ഫീസ് അടയ്ക്കണം. അഡ്മിഷന്‍ ഫീസ് ജനറല്‍ വിഭാഗത്തിന് 1360 രൂപയും എസ്.സി.എസ്.ടി. വിഭാഗത്തിന് 675 രൂപയുമാണ്.
ഇവര്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് അഡ്മിഷന്‍ ഫീസ് ഒടുക്കിയ വിവരം (ജേര്‍ണല്‍ നമ്പര്‍) യഥാസമയം നല്‍കി തങ്ങളുടെ അലോട്ട്‌മെന്റ് ഉറപ്പാക്കേണ്ടതും അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ എത്തി അലോട്ട്‌മെന്റ് മെമ്മോയില്‍ പറഞ്ഞിരിക്കുന്ന പ്രകാരം അഡ്മിഷന്‍ എടുക്കണം. അഡ്മിഷന്‍ ഫീസ് ഒടുക്കിയ വിവരം യഥാസമയം ജേര്‍ണല്‍ നമ്പര്‍ http:admissions.keralauniverstiy.ac.in ല്‍ ചേര്‍ക്കാത്ത കുട്ടികളുടെ അലോട്ട്‌മെന്റ് റദ്ദാകും.
ഇങ്ങനെയുള്ളവരെ യാതൊരു കാരണവശാലും തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കുന്നതല്ല. ഒന്ന്, രണ്ട് അലോട്ട്‌മെന്റുകളില്‍ അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ (അഡ്മിഷന്‍ ഫീസ് അടച്ച് ആ വിവരം യഥാസമയം വെബ്‌സൈറ്റില്‍ ചേര്‍ത്തവര്‍ മാത്രം) മൂന്നാംഘട്ട അലോട്ട്‌മെന്റില്‍ ഹയര്‍ ഓപ്ഷനുകളിലേതെങ്കിലും ലഭിച്ചാല്‍ അഡ്മിഷന്‍ ഫീസ് വീണ്ടും അടയ്‌ക്കേണ്ടതില്ല.
ഒന്ന്, രണ്ട്, മൂന്ന് അലോട്ട്‌മെന്റുകളില്‍ അലോട്ട്‌മെന്റ് ലഭിച്ച് സീറ്റ് ഉറപ്പാക്കിയ അപേക്ഷകര്‍ക്ക് ജൂണ്‍ 28-ാം തീയതി മുതല്‍ ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റെടുക്കാം.
ഒന്ന്, രണ്ട്, മൂന്ന് അലോട്ട്‌മെന്റ് വഴി അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് മെമ്മോയില്‍ പറഞ്ഞിരിക്കുന്ന തീയതികളില്‍ കോളജില്‍ പ്രവേശനം നേടാം.
അലോട്ട്‌മെന്റ് ലഭിച്ച കോളജ്, കോഴ്‌സ്, കാറ്റഗറി, അഡ്മിഷന്‍ തീയതി എന്നിവ അലോട്ട്‌മെന്റ് മെമ്മോയില്‍ നിന്ന് ലഭിക്കും. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം (കൂടുതല്‍ വിവരങ്ങള്‍ക്ക് അലോട്ട്‌മെന്റ് മെമ്മോ കാണുക) മെമ്മോയില്‍ പറഞ്ഞിരിക്കുന്ന സമയത്ത് കോളജില്‍ ഹാജരായി അഡ്മിഷന്‍ എടുക്കണം. ഇപ്രകാരം നിശ്ചിത സമയത്തിനുള്ളില്‍ അഡ്മിഷന്‍ എടുക്കാത്തവരെ യാതൊരു കാരണവശാലും തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കുന്നതല്ല. ഇങ്ങനെയുള്ളവരുടെ സീറ്റുകള്‍ റദ്ദാകുന്നതും ആ സീറ്റുകള്‍ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളിലേക്ക് പരിഗണിക്കുന്നതുമാണ്.
അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ തങ്ങള്‍ക്ക് ലഭിച്ച സീറ്റില്‍ തൃപ്തരല്ലെങ്കിലും തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കപ്പെടേണ്ടതിനായി അലോട്ട്‌മെന്റ് മെമ്മോയില്‍ പറഞ്ഞിരിക്കുന്ന സമയത്ത് അലോട്ട്‌മെന്റ് ലഭിച്ച കോളജില്‍ അഡ്മിഷന്‍ എടുക്കണം.
അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ തങ്ങള്‍ക്ക് ലഭിച്ച സീറ്റില്‍ സംതൃപ്തരാണെങ്കില്‍ അഡ്മിഷന്‍ എടുത്ത ശേഷം ആവശ്യമെങ്കില്‍ അവരുടെ ഹയര്‍ ഓപ്ഷനുകള്‍ ജൂലൈ രണ്ട് വൈകുന്നേരം അഞ്ചുമണി വരെ നീക്കംചെയ്യാം. നിലനിര്‍ത്തപ്പെടുന്ന ഹയര്‍ ഓപ്ഷനുകള്‍ തുടര്‍ന്നു വരുന്ന അലോട്ട്‌മെന്റില്‍ പരിഗണിക്കുന്നതും പുതിയ അലോട്ട്‌മെന്റ് ലഭിക്കുന്ന പക്ഷം ആ സീറ്റ് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതുമാണ്.
ബി.എ ഓണേഴ്‌സ് ഇന്‍ ഇംഗ്ലീഷ് ലാഗ്വേജ് വൈവ
ജൂലൈ 25ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റര്‍ ബി.എ ഓണേഴ്‌സ് ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ പരീക്ഷയുടെ വൈവ ജൂണ്‍ 30-ന് ഗവ.വിമന്‍സ് കോളജില്‍ നടത്തും.
എം.എഡ് സ്‌പെഷല്‍ എജ്യുക്കേഷന്‍ ടൈംടേബിള്‍
ജൂലൈ അഞ്ചിന് തുടങ്ങുന്ന രണ്ടാം സെമസ്റ്റര്‍ എം.എഡ് സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ (മെന്റല്‍ റിട്ടാര്‍ഡേഷന്‍ ഇന്റലക്ച്വല്‍ ഡിസെബിലിറ്റി) പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniverstiy.a-c.in-) ലഭിക്കും.
ബി.എസ്‌സി നഴ്‌സിങ് ഫലം
കേരള സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ ഒന്നാം വര്‍ഷ ബി.എസ്‌സി നഴ്‌സിങ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 15 വരെ അപേക്ഷിക്കാം.
പി.എച്ച്.ഡി തീസിസ്
ജൂലൈ ഒന്നുമുതല്‍ വിവിധ വിഷയങ്ങളില്‍ പി.എച്ച്.ഡി തീസിസ് സമര്‍പ്പിക്കുന്നതിനായി പുതുക്കിയ നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ www.research.keralauniverstiy.ac.in (റിസര്‍ച്ച് പോര്‍ട്ടല്‍) എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
ബി.ആര്‍ക്
ടൈംടേബിള്‍
ജൂലൈയില്‍ നടത്തുന്ന മൂന്ന്, അഞ്ച് സെമസ്റ്റര്‍ ബി.ആര്‍ക് (ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി), നാലാം സെമസ്റ്റര്‍ ബി.ആര്‍ക് (റഗുലര്‍ & സപ്ലിമെന്ററി) - 2013 സ്‌കീം പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniverstiy.a-c.in-) ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."