ശ്യാമിന്റെ ചികിത്സാചിലവിന് കൈത്താങ്ങായി ഓട്ടോ ഡ്രൈവര്‍മാര്‍
കൊട്ടിയം: ഇരുവൃക്കകളും പാന്‍ക്രിയാസും പ്രവര്‍ത്തന രഹിതമായി കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുന്ന ഇരുപതുകാരനായ ശ്യാമിന്റെ ശസ്ത്രക്രിയക്കു വേണ്ടി കൊട്ടിയത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ സ്വരൂപിച്ച രണ്ടു ലക്ഷത്തി ആറായിരത്തി ഇരുന്നൂറ് രൂപ ചികിത്സാസഹായസമിതി ഭാരവാഹികള്‍ക്ക് എം.നൗഷാദ് എം.എല്‍.എ കൈമാറി.
ഓട്ടോ ഡ്രൈവര്‍മാരുടേത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്ന് എം.നൗഷാദ് എം.എല്‍.എ പറഞ്ഞു. സ്വരൂപിച്ച തുകയില്‍ ഏഴായിരം രൂപ എം.എല്‍.എയും ആറായിരത്തി ഇരുന്നൂറു രൂപ എ.വി.കെ ബസിലെ ജീവനക്കാരുമാണ് നല്‍കിയത്.
കൊട്ടിയം ഓട്ടോറിക്ഷാസ്റ്റാന്റില്‍ നടന്ന സമ്മേളനത്തില്‍ എസ്.ഷെമീര്‍ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് മെമ്പര്‍ എസ് ഫത്തഹുദ്ദീന്‍, കൊട്ടിയം സി.ഐ വി.ജോഷി, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ്, അനീഷാ
സലിം, നദീറാ കൊച്ചസന്‍, മൈലക്കാട് സുനില്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."