പ്രത്യേക പ്രാര്‍ഥന നടത്തുക: സമസ്ത നേതാക്കള്‍
ചേളാരി: 11 പേരുടെ ജീവനപഹരിക്കുകയും നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയും ചെയ്യുന്നതിന് നിമിത്തമായ നിപാ വൈറസ് എന്ന മാരക വിപത്തില്‍നിന്ന് രക്ഷ തേടി പ്രത്യേക പ്രാര്‍ഥന നടത്താന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. പകര്‍ച്ച വ്യാധികള്‍ പടരാതിരിക്കാന്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി പൂര്‍ണമായും സഹകരിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.
ദുരിത ബാധിതരെ സഹായിക്കുന്നതിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സംഘടനാ പ്രവര്‍ത്തകര്‍ കര്‍മനിരതരാവണമെന്നും ഇത് സംബന്ധമായി നാളെ പള്ളികളില്‍ പ്രത്യേകം ഉല്‍ബോധനവും പ്രാര്‍ഥനയും നടത്തണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."