HOME
DETAILS

സ്‌കൂള്‍ കലോത്സവ ഫണ്ടില്‍ തിരിമറിയെന്ന് ആരോപണം

  
backup
May 23, 2018 | 8:36 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5-%e0%b4%ab%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d

തിരുവനന്തപുരം: കഴിഞ്ഞ സ്‌കൂള്‍ കലോത്സവ ചെലവിലേക്ക് സര്‍ക്കാര്‍ അനുവദിച്ച പണത്തില്‍ തിരിമറി നടത്തിയെന്ന് ആരോപണം. കലോത്സവം നടത്തിയതിന്റെ ചെലവിലേയ്ക്കായി ഓരോ സബ്ജില്ലകള്‍ക്കും സര്‍ക്കാര്‍ അനുവദിച്ച ഒന്നേമുക്കാല്‍ ലക്ഷം രൂപ ഹെഡ്മാസ്റ്റര്‍ ഫോറത്തിന് അനധികൃതമായി മാറ്റിനല്‍കി തട്ടിപ്പ് നടത്തുന്നുവെന്നാണ് ആരോപണം.
ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പലാണ് നിലവില്‍ സബ്ജില്ലാ കലോത്സവത്തിന്റെ കണ്‍വീനര്‍. ഇവര്‍ക്കാണ് സര്‍ക്കാര്‍ പണം അനുവദിക്കുന്നത്. ആവശ്യത്തിന് പണം ചെലവാക്കിയശേഷം ബാക്കി തുക ട്രഷറിയിലേയ്ക്ക് അടയ്ക്കണമെന്നാണ് ചട്ടം. കഴിഞ്ഞ കലോത്സവത്തിന് ചെലവായ തുക ഈ മാസമാണ് കണ്‍വീനര്‍മാരായ പ്രിന്‍സിപ്പല്‍മാര്‍ക്ക് ചെക്കായി ലഭിച്ചത്. എന്നാല്‍ ഈ തുക പൂര്‍ണമായും ഹെഡ്മാസ്റ്റര്‍മാരുടെ ഫോറത്തിന് മാറ്റിനല്‍കുകയായിരുന്നു.
മലപ്പുറം ജില്ലയിലെ വേങ്ങര സബ്ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് തുക മാറ്റി നല്‍കിയത്്. മറ്റു ജില്ലകളിലെ ചില സബ് ജില്ലകളില്‍ തുക മാറ്റി നല്‍കില്ലെന്ന തര്‍ക്കവുമുണ്ട്.
എല്‍.പി, യു.പി, എച്ച്.എസ് ഹെഡ്മാസ്റ്റര്‍മാരും, എ.ഇ.ഒയും അടങ്ങിയതാണ് ഹെഡ്മാസ്റ്റര്‍ ഫോറം. കലോത്സവത്തിന്റെ പേരില്‍ ഈ ഫോറം ബാലാവകാശ കമ്മിഷന്‍ ഉത്തരവുപോലും ലംഘിച്ച് ഓരോ വിദ്യാര്‍ഥികളില്‍നിന്നു പത്തുരൂപ മുതല്‍ മുപ്പതുരൂപ വരെ പിരിവ് നടത്തിയിരുന്നു. പിരിഞ്ഞു കിട്ടിയ തുക കലോത്സവ ചെലവിലേയ്ക്കായി അവര്‍ സബ് ജില്ലാ കണ്‍വീനര്‍മാര്‍ക്ക് നല്‍കിയിരുന്നു. ആ തുകയാണ് തിരികെ വാങ്ങുന്നതെന്നാണ് ഹെഡ്മാസ്റ്റര്‍ ഫോറത്തിന്റെ നിലപാട്.
എന്നാല്‍ വിദ്യാര്‍ഥികളില്‍നിന്നു കലോത്സവത്തിന്റെ പേരില്‍ പിരിച്ച തുക എവിടെയെന്ന ചോദ്യത്തിന് ഈ തുക അടുത്ത കലോത്സവത്തിന് മുന്‍കൂറായി നല്‍കാനാണെന്നാണ് അവര്‍ നല്‍കുന്ന വിശദീകരണം. സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യരുതെന്ന ചട്ടമിരിക്കെ ഗുരുതര തട്ടിപ്പാണ് നടത്തുന്നതെന്നാണ് അധ്യാപകരുടെ ആരോപണം. ഒരു വിഭാഗം അധ്യാപകര്‍ വിജിലന്‍സിനും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊണ്ടോട്ടിയിൽ അനിയന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു; പ്രതി കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

ഏകദിനത്തിൽ ഓവറുകൾ കുറയും, വരുന്നു പുതിയ ആഗോള ടി20 ലീഗ്; വിപ്ലവകരമായ പരിഷ്കാരങ്ങളുമായി ഐസിസി!

Cricket
  •  2 days ago
No Image

കോട്ടയത്ത് ടിഷ്യൂ പേപ്പർ ഫാക്ടറിയിൽ വൻ തീപിടിത്തം; ആളപായമില്ല

Kerala
  •  2 days ago
No Image

ഫലസ്തീൻ അധിനിവേശം അവസാനിപ്പിക്കാതെ ഇസ്റാഈലുമായി ബന്ധമില്ല: ഈജിപ്ഷ്യൻ പ്രസിഡന്റ്

Kerala
  •  2 days ago
No Image

ഗോൾഡൻ ബൂട്ട് പോരാട്ടം തീപ്പാറുന്നു; മെസ്സിക്കൊപ്പം എംബാപ്പെ, പക്ഷേ റൊണാൾഡോ എവിടെ?

Football
  •  2 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾക്ക് പുതിയ ഓൺലൈൻ അപ്പോയിന്റ്മെന്റ് പോർട്ടൽ; നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പുതുക്കി എംബസി

uae
  •  2 days ago
No Image

കെ.ഐ.സി 'രിഹ്‌ല' ക്വിസ് മത്സരം സംഘടിപ്പിച്ചു

Kuwait
  •  2 days ago
No Image

മുള്ളന്‍പന്നിയുടെ മാംസം വില്‍ക്കാന്‍ ശ്രമം; കോതമംഗലത്ത് രണ്ട് പേര്‍ പിടിയില്‍

Kerala
  •  2 days ago
No Image

വിമാനത്താവളത്തിന് സമീപം വീണ്ടും പാര്‍ക്കിങ് പ്രതിസന്ധി; വാടക കാര്‍ കമ്പനികള്‍ക്കെതിരേ കര്‍ശന നടപടിക്ക് നീക്കം

bahrain
  •  2 days ago
No Image

ഹമാസ് ആയുധം വെച്ച് കീഴടങ്ങണം; ഗസ്സ പുനർനിർമാണത്തിൽ വിട്ടുവീഴ്ചയില്ലാതെ നെതന്യാഹു

International
  •  2 days ago