HOME
DETAILS

ബൈക്ക് യാത്രികരെ പൊലിസ് മര്‍ദിച്ചതായി പരാതി

  
backup
March 24, 2017 | 6:57 PM

%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b0%e0%b5%86-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d


ഉപ്പള: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ പൊലിസ് മര്‍ദിച്ചതായി പരാതി. കര്‍ണാടക സുറത്ത്ക്കല്‍ സ്വദേശികളായ മുഹമ്മദ് അസറുദ്ധീന്‍(23), ഹുദൈഫ് (20) എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെ ഉപ്പള ടൗണിലാണു സംഭവം. ഗുരുതരമായി പരുക്കേറ്റ ഇരുവരേയും മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുഹമ്മദ് അസ്ഹറുദ്ദീന്‍ മത്സ്യം മൊത്തവില്‍പന നടത്തുന്ന വാഹനത്തിലാണു ജോലി ചെയ്യുന്നത്. രണ്ടു ദിവസം മുമ്പ് പിക്കപ്പില്‍ കോഴിക്കോടേക്കു പോകുന്നതിനിടയില്‍ മാഹിയില്‍ വാഹനം അപകടത്തില്‍ പെട്ടിരുന്നു. അപകടത്തെ തുടര്‍ന്ന് രണ്ടു ദിവസം മാഹി ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം ഡിസ്ചാര്‍ജ് ചെയ്യുകയും സുഹൃത്തായ ഹുദൈഫിനൊപ്പം ബൈക്കില്‍ നാട്ടിലേക്ക് തിരിച്ചു വരുന്നതിനിടെ ഉപ്പളയില്‍ പൊലിസ് സംഘം ഇവരെ തടഞ്ഞു വെച്ച ശേഷം ചോദ്യം ചെയ്യുകയായിരുന്നു. വാഹനത്തിന്റെ രേഖകളും മറ്റും പൊലിസിനു കാണിച്ച ശേഷം അപകട വിവരവും മെഡിക്കല്‍ രേഖകളും ഇവര്‍ പൊലിസിനു കൈമാറുകയും ചെയ്തു.
എന്നാല്‍, പൊലിസ് സംഘത്തില്‍ ഉണ്ടായിരുന്ന രണ്ടു പേര്‍ ഇവരെ കൈയേറ്റം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നുവെന്നാണു പരാതി. പൊലിസ് മര്‍ദനത്തില്‍ തലക്ക് പരുക്കേറ്റ അസ്ഹറുദ്ദീന്‍ റോഡിലേക്കു വീണെങ്കിലും വീണ്ടും മര്‍ദനം തുടര്‍ന്നതോടെ നാട്ടുകാര്‍ ഇടപെട്ടാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചതെന്നു പറയുന്നു. പരുക്കേറ്റ ഇരുവരെയും മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  7 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  7 days ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  7 days ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  7 days ago
No Image

ഭ​രണത്തിന്റെ നിറംകെടുത്തി കോൺ​ഗ്രസിലെ അപസ്വരങ്ങൾ ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

latest
  •  7 days ago
No Image

ഒമാന് സമീപം അറബിക്കടലിൽ 4.9 തീവ്രതയുള്ള ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

oman
  •  7 days ago
No Image

നമ്പർ പ്ലേറ്റ് നീക്കി 230 കിലോമീറ്ററിലേറെ വേഗത്തിൽ കാർ ഓടിച്ചു; ദുബൈയിൽ ഡ്രൈവർക്ക് 13 ലക്ഷം രൂപ പിഴ

uae
  •  7 days ago
No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  7 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  7 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  7 days ago