HOME
DETAILS
MAL
വെങര്‍ക്ക് പകരം ഉനയ് എംറെ
backup
May 23 2018 | 20:05 PM
ലണ്ടന്‍: 22 വര്‍ഷത്തെ ആഴ്‌സന്‍ വെങര്‍ യുഗത്തിന് വിരാമമായതോടെ ആഴ്‌സണല്‍ മറ്റൊരു കാലത്തിന് നാന്ദി കുറിച്ചു. വെങറുടെ പകരക്കാരനായി പീരങ്കിപ്പടയെ ഉനയ് എംറെ പരിശീലിപ്പിക്കും. സെവിയ്യയെ ഹാട്രിക്ക് യൂറോപ്പാ കിരീടത്തിലേക്ക് നയിച്ച് ശ്രദ്ധേയനായ എംറെ ഈ സീസണില്‍ ഫ്രഞ്ച് കരുത്തരായ പാരിസ് സെന്റ് ജെര്‍മെയ്‌നെ ഡൊമസ്റ്റിക്ക് ട്രിപ്പിള്‍ കിരീട നേട്ടത്തിലേക്ക് നയിച്ചാണ് ലണ്ടനിലേക്കെത്തുന്നത്. കാര്‍ലോസ് ആന്‍സലോട്ടി, എന്റിക്വെ, ആര്‍ട്ടേറ്റ എന്നിവരിലൊരാള്‍ ഗണ്ണേഴ്‌സ് പരിശീലകനാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ഇവരയെല്ലാം ഒഴിവാക്കിയാണ് ആഴ്‌സണല്‍ അധികൃതര്‍ എംറെയെ ചുമതലയേല്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."