HOME
DETAILS

സ്‌കൂള്‍ കുട്ടികളുടെ ആരോഗ്യസുരക്ഷ: മടിക്കൈ പഞ്ചായത്ത് മാതൃകയാകുന്നു

  
backup
March 24 2017 | 19:03 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%b0%e0%b5%8b


നീലേശ്വരം: സ്‌കൂള്‍ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനു പദ്ധതികളുമായി സംസ്ഥാനത്തിനു തന്നെ മാതൃകയാകുകയാണ് മടിക്കൈ ഗ്രാമപഞ്ചായത്ത്. ഇതിന്റെ ഭാഗമായി പതിനഞ്ച് വാര്‍ഡുകളിലെ പത്ത് സര്‍ക്കാര്‍ സ്‌കൂളുകളിലേയും വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡും രജിസ്റ്ററും നല്‍കാനാണു പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. ആദ്യ ഘട്ടത്തില്‍ ഒന്നാം ക്ലാസുകളിലെ 260 ഓളം കുട്ടികളെയാണു പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്.
പഞ്ചായത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുകയാണു പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് സി പ്രഭാകരന്‍ പറഞ്ഞു.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കുട്ടികളുടെ രക്തനിര്‍ണയവും, രക്തജന്യ രോഗ നിര്‍ണയവും നടന്നു വരുകയാണ്. 28ന് കുട്ടികളുടെ ആരോഗ്യ പരിശോധനയും നടക്കും. നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ശിശുരോഗ വിദഗ്ദന്‍ വി സുരേശന്‍, പി.എച്ച്.സിയിലെ ഡോക്ടര്‍മാര്‍ എന്നിവരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും. ഓരോ മാസവും സൗജന്യ പരിശോധന നടത്താനാണ് ആലോചനയെന്ന് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ അബ്ദുല്‍റഹ്മാന്‍ പറഞ്ഞു.
ചികിത്സയ്ക്കും പദ്ധതിക്കും ആവശ്യമായ ഫണ്ട് വരുന്ന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയും, സര്‍ക്കാരുകളുടെ കുട്ടികളുടെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയുമായിരിക്കും കണ്ടെത്തുക. പദ്ധതിയുടെ പ്രഖ്യാപനം 31നു ചെരണത്തല ജി.എല്‍.പി സ്‌കൂളില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ നടത്തും. മൂന്നു ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഒരു ഹൈസ്‌കൂള്‍, രണ്ട് യു.പി, നാല് എല്‍.പി എന്നിങ്ങനെയാണ് ഇവിടുത്തെ സ്‌കൂളുകളുടെ എണ്ണം. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി കൗണ്‍സലിങ് നല്‍കാനുള്ള പദ്ധതിയും തയാറാക്കിയിട്ടുണ്ട്. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇവര്‍ക്ക് പഠന സഹായം നല്‍കി സ്‌കൂളുകളിലേക്കു തിരികെയെത്തിക്കും. കുടുംബശ്രീകളില്‍ നിന്നു തിരഞ്ഞെടുത്ത മാര്‍ഗനിര്‍ദേശകരായിരിക്കും കുട്ടികള്‍ക്കു സഹായം നല്‍കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  19 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  19 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  20 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  20 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  20 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  21 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  21 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  21 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago