HOME
DETAILS

ഭിന്നശേഷിക്കാര്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്: മന്ത്രി കെ.കെ ശൈലജ

  
backup
May 24 2018 | 01:05 AM

%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%ae



തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് സമഗ്രമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. ഭിന്നശേഷിക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി പ്രഖ്യാപിച്ച സ്വാവലംബന്‍ ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌കരിക്കുന്നത്. സംസ്ഥാന വിഹിതമായ 3.57 കോടി രൂപ ഈ സര്‍ക്കാര്‍ അടച്ച് ഒരു വര്‍ഷമായിട്ടും കേന്ദ്രം ഒരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണിതെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ കാഴ്ച പരിമിതിയുള്ള 100 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്യുന്ന 'കാഴ്ച-2018'ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു മുഖ്യാതിഥിയായി.സാമൂഹ്യനീതി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ മുഖ്യ പ്രഭാഷണം നടത്തി. വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍, മാനേജിങ് ഡയരക്ടര്‍ മൊയ്തീന്‍കുട്ടി, കെ.എസ്.എസ്.എം എക്‌സി. ഡയരക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, കൗണ്‍സിലര്‍ ഐ.പി ബിനു, കെ.ജി സജന്‍, ഒ. വിജയന്‍, ഗിരീഷ് കീര്‍ത്തി, പങ്കെടുത്തു. ലാപ്‌ടോപ്പ് പരിശീലന ക്ലാസും സംഘടിപ്പിച്ചു.
കാഴ്ചയുടെ പരിമിതികളെ ശബ്ദ സംവിധാനത്തിലൂടെ മറികടക്കാനും അറിവിന്റെ പുതിയ ലോകത്തേയ്ക്ക് അവരെ നയിക്കാനുമുളള സാങ്കേതിക സംവിധാനമാണ് ലാപ്‌ടോപ്പില്‍ ഒരുക്കിയിരിക്കുന്നത്. ശബ്ദ സംവിധാനത്തിനു പുറമേ സ്‌കാനിങ് ഓഡിയോ എഡിറ്റിങ് സംവിധാനങ്ങളും ലാപ്പ്‌ടോപ്പിലുണ്ട്.
മൂന്ന് വര്‍ഷത്തെ ബാറ്ററിയുടെ വാറണ്ടിയടക്കം അഞ്ചു വര്‍ഷത്തെ വാറണ്ടിയോട് കൂടിയാണ് ലാപ്പ്‌ടോപ്പ് നല്‍കുന്നത്. കൂടാതെ മോഷണമടക്കമുളള വിഷയങ്ങളെ മറികടക്കുന്നതിന് ഇന്‍ഷുറന്‍സ് കവറേജും നല്‍കുന്നുണ്ട്. 40 ലക്ഷം രൂപയാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചത്. സ്റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ നിര്‍ദ്ദേശിച്ച പ്രകാരം കേരള ഐ.ടി മിഷനും, കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡും തയ്യാറാക്കി നല്‍കിയ സ്‌പെസിഫിക്കേഷന്‍ അനുസരിച്ചാണ് ലാപ്പ്‌ടോപ്പുകള്‍ സമാഹരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും നിപ മരണം; വണ്ടൂരില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Kerala
  •  3 months ago
No Image

സഊദിയും ചൈനയും കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു

Saudi-arabia
  •  3 months ago
No Image

കോഴിക്കോട് പേരാമ്പ്രയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ചു; കുഞ്ഞിനെയുമെടുത്ത് യുവതി സ്വയം ചാടിയതെന്ന് സംശയം

Kerala
  •  3 months ago
No Image

റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

Kerala
  •  3 months ago
No Image

കോട്ടയ്ക്കലില്‍ ഒരു വയസുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

പേരാമ്പ്ര ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 months ago
No Image

യുവാക്കളെ ജയിലിലടക്കലാണ് ബിജെപിയുടെ 'നയാ കശ്മീര്‍'; അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നും ഇല്‍തിജ മുഫ്തി  

National
  •  3 months ago
No Image

കൊലപാതകമടക്കം 155 കേസുകള്‍; ശൈഖ് ഹസീനക്കെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ് 

International
  •  3 months ago
No Image

എറണാകുളത്ത് റോഡില്‍ യുവാവിന്റെ മൃതദേഹം; പൊലിസ് അന്വേഷണമാരംഭിച്ചു

Kerala
  •  3 months ago
No Image

വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് അകത്തുകയറി വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago