HOME
DETAILS

കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണം; ജിഷ്ണുവിന്റെ അമ്മ സുപ്രിംകോടതിയില്‍

  
backup
March 24 2017 | 19:03 PM

%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%a6%e0%b4%be%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9c%e0%b4%be%e0%b4%ae%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b1%e0%b4%a6-2

ന്യൂഡല്‍ഹി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുപ്രണോയിയുടെ അമ്മ സുപ്രിംകോടതിയെ സമീപിച്ചു. ജിഷ്ണുവിന്റെ മരണം സംബന്ധിച്ച കേസില്‍ കൃഷ്ണദാസിന് ഹൈക്കോടതിയില്‍നിന്ന് ലഭിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് അമ്മ കെ.പി മഹിജ നല്‍കിയ ഹരജിയിലെ പ്രധാന ആവശ്യം.
കേരളത്തിലെ സ്വാശ്രയ കോളജുകളിലെ ഇടിമുറികള്‍ ഇല്ലാതാക്കാന്‍ കോടതി ഇടപെടണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. അനീതിക്കെതിരേ പ്രതികരിക്കുന്നവരെ ഇടിമുറിയിലെത്തിക്കുകയാണ് ചെയ്യുന്നത്. അവകാശങ്ങള്‍ ചോദിക്കുന്നവരെ പീഡിപ്പിക്കുന്നതിനു വേണ്ടിയാണ് ഇടിമുറികള്‍ സ്ഥാപിക്കുന്നത്. വിദ്യാര്‍ഥികളെ കൊല്ലുന്ന തടവറകളാണ് സ്വാശ്രയ കോളജുകള്‍. ജിഷ്ണു പഠിച്ച കോളജിലെ ഇടിമുറിയില്‍ അവന്റെ രക്തം പൊലിസ് കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തിലെ അനീതി ചോദ്യംചെയ്യുന്ന വിദ്യാര്‍ഥികളെ ഇന്റേണല്‍ മാര്‍ക്ക് നല്‍കാതെയും പ്രയാസപ്പെടുത്തുന്നുണ്ട്. ജിഷ്ണുമാര്‍ ഇനിയും ഇല്ലാതിരിക്കാന്‍ സുപ്രിംകോടതിയുടെ ഭാഗത്തുനിന്നു ശക്തമായ ഇടപെടലുകള്‍ ഉണ്ടാവണമെന്നും മഹിജ ആവശ്യപ്പെട്ടു.
കേസിലെ പ്രധാനപ്രതിയായ കൃഷ്ണദാസ് ജാമ്യത്തിലിറങ്ങുന്നതു ഗുരുതരമായ പ്രത്യാഘാതം ഉണ്ടാവുമെന്ന് ഹരജിക്കാരി ചൂണ്ടിക്കാട്ടി. മുഖ്യപ്രതിയുടെ കീഴിലുള്ള സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് കേസിലെ പ്രധാനസാക്ഷികള്‍. അദ്ദേഹം സമൂഹത്തില്‍ വന്‍ സ്വാധീനം ഉള്ള ആളായതിനാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. സംഭവം നടന്നിട്ടു മൂന്നുമാസമായിട്ടും കേസന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. മകന്റെ മരണകാരണത്തിനു പിന്നിലെ സത്യം കണ്ടെത്തുന്നതിന് ശാസ്ത്രീയമാര്‍ഗങ്ങള്‍ ഉപയോഗിച്ചു പ്രതിയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്നു ആവശ്യപ്പെടുന്ന ഹരജിയില്‍ വൈസ്പ്രിന്‍സിപ്പലിനും ഇന്‍വിജിലേറ്റര്‍ക്കും എതിരെയും ആരോപണം ഉന്നയിക്കുന്നുണ്ട്.
ജിഷ്ണുവിന്റെ മരണത്തില്‍ ആരോപണവിധേയനായ കൃഷ്ണദാസ്, പാലക്കാട് ലക്കിടിജവഹര്‍ ലോ കോളജ് വിദ്യാര്‍ഥി ഷഹീര്‍ ശൗക്കത്തലിയെ മര്‍ദിച്ച കേസില്‍ തിങ്കളാഴ്ച അറസ്റ്റിലായിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഇദ്ദേഹത്തിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പൊലിസിന്റെ നടപടിക്രമങ്ങളില്‍ കാര്യമായ വീഴ്ചയുണ്ടെന്നു നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. ഈ ജാമ്യം റദ്ദാക്കണമെന്നാണ് കെ.പി മഹിജ ആവശ്യപ്പെട്ടത്. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഈയാഴ്ച ആദ്യം സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കിയട്ടുണ്ട്. ഈ ഹരജി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് ജിഷ്ണുവിന്റെ അമ്മയും സമാന ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചത്. രണ്ടുഹരജികളും ഒന്നിച്ചാവും കോടതി പരിഗണിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  19 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  19 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  19 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  19 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  19 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  19 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  19 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  19 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  19 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  19 days ago