വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിന് തുക വകയിരുത്തണം
ആലപ്പുഴ: അന്യാധീനപ്പെട്ട് കിടക്കുന്ന വഖഫ് സ്വത്തുക്കള്‍ വീണ്ടെടുത്ത് അര്‍ഹരായവര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിന് വേണ്ടിവരുന്ന ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സ്വത്തുക്കളുടെ സംരക്ഷണത്തിന് ആവശ്യമായ തുക ബജറ്റില്‍ ഉള്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ. പൂക്കുഞ്ഞ് ആവശ്യപ്പെട്ടു. ജമാഅത്ത് കൗണ്‍സില്‍ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണയോടെ അധികാരത്തിലെത്തിയ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്ന ഉന്നത പദവികളില്‍ മുസ്‌ലിം സമുദായത്തിന് മുഖ്യപരിഗണന നല്‍കണം. കഴിഞ്ഞ മന്ത്രിസഭയില്‍ ആറ് മുസ്‌ലിം മന്ത്രിമാരുണ്ടായിരുന്നു. ഇപ്പോള്‍ അത് രണ്ടായി ചുരുക്കിയത് പ്രതിഷേധാര്‍ഹമാണ്. ഇതിന് പരിഹാരമായി ഉന്നത പദവികളിലും ബോര്‍ഡ്-കോര്‍പ്പറേഷനുകളിലും പ്രാതിനിത്യം നല്‍കുവാന്‍ മുഖ്യമന്ത്രിയും ഇടതുമുന്നണിയും തയാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. ജൂലൈ ഒന്‍പതിന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈദ് സൗഹൃദ സംഗമം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി റ്റി.എച്ച്. മുഹമ്മദ് ഹസന്‍ അധ്യക്ഷതവഹിച്ചു. കമാല്‍ എം മാക്കിയില്‍, തൈക്കല്‍ സത്താര്‍, നസീര്‍ പുന്നയ്ക്കല്‍, അഡ്വ. പി.എസ് അജ്മല്‍, ജമാല്‍ പള്ളാത്തുരുത്തി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."