പൊള്ളാച്ചി റൂട്ടില്‍ സുരക്ഷാ കമ്മീഷ്ണര്‍ പരിശോധന നടത്തി
മീനാക്ഷിപുരം: പൊള്ളാച്ചി-പോത്തന്നൂര്‍ റൂട്ടില്‍ റെയില്‍വെ സുരക്ഷാ കമ്മിഷണര്‍ പരിശോധന നടത്തി. ബംഗളൂരുവില്‍നിന്ന് എത്തിയ ദക്ഷിണ റെയില്‍വെയുടെ പരിശോധന ഉദ്യോഗസ്ഥനായ കെ.എ. മനോഹരന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ആദ്യദിനത്തില്‍ ആറു ട്രോളികളിലും രണ്ടാം ദിനത്തില്‍ സീസല്‍ ലോക്കോമോട്ടീവ് എന്ജിന് ഘടിപ്പിച്ച് നാല് കോച്ചുകളടങ്ങിയ ട്രെയിനിലുമാണ് പരീക്ഷണ ഓട്ടം നടത്തിയത്.
100 കിലോമീറ്റര്‍ വോഗതയിലാണ് ഓട്ടപരീക്ഷണം നടത്തിയത്. റെയില്‍വേ സേഫ്ടി ഡപ്യൂട്ടി കമ്മിഷണര്‍ ശ്രീനിവാസ്, കണ്‍സ്ട്രക്ഷന്‍ അഡ്മിനിസ്ട്രോറ്റീവ് ഓഫിസര്‍ സുധാകര്‍റാവു, ചീഫ് എന്‍ജിനീയര്‍ (ചെന്നൈ), പ്രഫുല്ല വര്‍മ, പാലക്കാട് ഡി.ആര്.എം നരേഷ് ലാല്‍വാനി, സേലം വി.ആര്.എം. ഹരിശങ്കര്‍ വര്‍മ തുടങ്ങിയ ആറുപതിലധികം ഉദ്യോഗസ്ഥരുടെ അകമ്പിയോടെയാണ് പരിശോധന നടത്തിയത്. നിലവില്‍ വലിയ പ്രതിസന്ധികളൊന്നും ഇല്ലെന്നും പരീക്ഷണത്തിന്റെ ഫലം പിന്നീട് അറിയിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 45 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പോത്തന്നൂര്‍ റൂട്ട് ഗേജ് മാറ്റം പൂര്‍ത്തീകരിക്കുന്നതോടെ പാലക്കാട്-പൊള്ളാച്ചി -കോയമ്പത്തൂര്‍ റൂട്ടിലൂടെ സര്‍വീസ് നടത്തുന്ന പുതിയ ട്രെയിനുകള്‍ ഉണ്ടാവുമെന്നപ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."