HOME
DETAILS

അപകടഭീഷണി ഉയര്‍ത്തി സര്‍ക്കാരിന്റെ പാഴ്മരങ്ങള്‍

  
backup
May 24 2018 | 05:05 AM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf-%e0%b4%89%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d


കോതമംഗലം: വനം വകുപ്പിന്റെ പാഴ്മരങ്ങള്‍ മുറിച്ചു നീക്കാത്തതിനാല്‍ ഒരു പ്രദേശം മുഴുവനും അപകട ഭീതിയില്‍. കവളങ്ങാട് പഞ്ചായത്തിലെ ചുള്ളിക്കണ്ടം, അള്ളുങ്കല്‍ പ്രദേശങ്ങളില്‍ 1991 ല്‍ വനം വകുപ്പ് നട്ടു പിടിപ്പിച്ച അല്‍ബീസ്യ മരങ്ങളാണ് നാട്ടുകാരുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നത്.10 വര്‍ഷം കഴിയുമ്പോള്‍ മുറിച്ചുനീക്കേണ്ട മരങ്ങളാണിത്. വന്‍ മരങ്ങളായി വളര്‍ന്നു നില്‍ക്കുന്ന ഇവ ഓരോ കാറ്റിലും മഴയത്തും മറിഞ്ഞും ഒടിഞ്ഞും വീഴുകയാണ്. നാട്ടുകാരുടെ വീടുകള്‍ക്കും കൃഷിവിളകള്‍ക്കും തുടര്‍ച്ചയായി നാശം നേരിടുകയും ചെയ്യുന്നു. റോഡിന് ഇരുവശവും വളര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ മറിഞ്ഞു വീണാല്‍ തലക്കോട് ചുള്ളിക്കണ്ടം റോഡില്‍ പൂര്‍ണമായും ഗതാഗതം മുടങ്ങും. 2015 ല്‍ പ്രദേശവാസികള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് മരങ്ങള്‍ മുറിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെങ്കിലും മരങ്ങള്‍ എടുക്കാന്‍ ആളില്ലെന്ന കാരണത്താല്‍ മുറിച്ചുനീക്കുന്നതിന് വനം വകുപ്പ് നടപടികള്‍ എടുത്തിട്ടില്ല. ഒറ്റ വേര് മാത്രമാണ് മരത്തിനുള്ളത്. പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിനും മരങ്ങള്‍ ഭീഷണിയാണ്.
ചെറിയ കാറ്റ് ഊതിയാല്‍ പോലും മറിഞ്ഞു വീഴുന്ന മരങ്ങള്‍ മുറിച്ചു നീക്കണമെന്ന ആവശ്യവുമായി തുടര്‍ച്ചയായി സമരം നടത്താന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍. ചൊവാഴ്ച സന്ധ്യയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തലക്കോട്, ചുള്ളിക്കണ്ടം,അള്ളുങ്കല്‍ പ്രദേശങ്ങളില്‍ മരം വീണ് വ്യാപക നാശമാണുണ്ടായത്. ചുള്ളിക്കണ്ടം മംഗലശ്ശേരിയില്‍ സെയ്തുമുഹമ്മദിന്റെ വീടിന് മുകളില്‍ അല്‍ബീസ്യമരം വീണ് തകര്‍ന്നു. അള്ളുങ്കല്‍ കുടിയിരിക്കല്‍ ചിന്നമ്മയുടെ വീടിന് മുകളിലേക്ക് തേക്ക് മരം മറിഞ്ഞ് വീണ് തകര്‍ന്നു. പ്രദേശത്ത് നിരവധി ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്.നിരന്തരമായി വനംവകുപ്പിന്റെ മരങ്ങള്‍ ഭീഷണി ഉയര്‍ത്തുന്ന പ്രദേശമാണിവിടം.
ചുള്ളിക്കണ്ടത്ത് രാത്രിയോടെ മറിഞ്ഞു വീണ മരങ്ങള്‍ മുറിച്ചുനീക്കാന്‍ എത്തിയ ഫയര്‍ ഫോഴ്‌സ് സേനയെ നാട്ടുകാര്‍ തടഞ്ഞു. ഊന്നുകല്‍ പൊലിസ് എത്തി രംഗം ശാന്തമാക്കാന്‍ നോക്കിയെങ്കിലും നാട്ടുകാരുടെ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസും പിന്‍വാങ്ങി. കോതമംഗലം ഡി.എഫ്. ഒ ഉള്‍പ്പെടെയുളള ഉന്നത വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയ ശേഷമേ മറിഞ്ഞു വീണ മരങ്ങള്‍ മുറിച്ചുനീക്കാന്‍ അനുവദിക്കു എന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. പ്രതിഷേധത്തെ തുടര്‍ന്ന് കോതമംഗലം ഡി.എഫ്.ഒ എസ്.ഉണ്ണികൃഷ്ണന്‍, മുള്ളരിങ്ങാട് റേഞ്ച് ഓഫീസര്‍ പി.കെ.തമ്പി, ഫോറസ്റ്റര്‍ കെ.എസ് സിദ്ധീഖ്എന്നിവര്‍ സ്ഥലത്തെത്തി പ്രദേശവാസികളുമായി ചര്‍ച്ച നടത്തി. മരങ്ങള്‍ ലേലത്തില്‍ എടുക്കാന്‍ ആളില്ലാത്തതാണ് മുറിച്ചുനീക്കുന്നതിന് തടസമെന്ന് ഡി.എഫ്.ഒ പറഞ്ഞു. എന്നാല്‍ വീടുകള്‍ക്കും കൃഷി വിളകള്‍ക്കും ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുനീക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന ഡി.എഫ്.ഒ.യുടെ ഉറപ്പിലാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് അയവു വന്നത്. തലക്കോട് മുള്ളരിങ്ങാട് റൂട്ടിലുള്ള ഗതാഗതം മരങ്ങള്‍ മറിഞ്ഞു വീണു കിടക്കുന്നതിനാല്‍ പൂര്‍ണ്ണമായും തടസപ്പെട്ടിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സഊദിയിൽ വെൽഡിംഗിനിടെ കാറിന്റെ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

Saudi-arabia
  •  a month ago
No Image

ഇറാനെതിരായ ഇസ്റാഈൽ സൈനിക നടപടി: ആക്രമണം കരുതലോടെ- പക്ഷേ, ലക്ഷ്യം കണ്ടില്ല

National
  •  a month ago
No Image

പാറശാലയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

latest
  •  a month ago
No Image

കത്ത് പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചന:അടഞ്ഞ അധ്യായമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ്

Kerala
  •  a month ago
No Image

ഡൽഹിയിൽ വായുമലിനീകരണം: അതിരൂക്ഷം; നടപടിയുമായി സർക്കാർ

Kerala
  •  a month ago
No Image

ഇനി നാലു ദിവസങ്ങള്‍ മാത്രം; സൗജന്യമയി ആര്‍സിസിയില്‍ സ്താനാര്‍ബുദ പരിശോധന നടത്താം

Kerala
  •  a month ago
No Image

ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് തല്ലിക്കൊന്ന സംഭവം; ആ മാംസം ബീഫല്ല!

National
  •  2 months ago
No Image

പാലക്കാട് ഡിസിസിയുടെ കത്തില്‍ ചര്‍ച്ച വേണ്ട; ഹൈക്കമാന്‍ഡ് തീരുമാനം അന്തിമമെന്ന് കെ.മുരളീധരന്‍

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂൾ കായികമേള: ഒരുക്കങ്ങൾ തകൃതി

Kerala
  •  2 months ago