HOME
DETAILS
MAL
ജ്യേഷ്ഠനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
backup
March 24 2017 | 21:03 PM
മഞ്ചേരി: മഞ്ചേരി നറുകരയില്‍ ജ്യേഷ്ഠനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും. നറുകര ചിറക്കല്‍ അത്തിക്കോട്ട് സുകുമാരനെ(33)യാണ് രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന് സുബ്രഹ്മണ്യനെയാണ് കുത്തികൊലപ്പെടുത്തിയത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടി തടവനുഭവിക്കണം. 2011 ആഗസ്റ്റ് 19 നാണ് കേസിനാസ്പദമായ സംഭവം. കേസില്‍ 24 സാക്ഷികളെ കോടതി വിസ്തരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."