HOME
DETAILS
MAL
നേന്ത്രക്കായ ഉല്പന്നങ്ങളുടെ വില കുത്തനെ കുതിക്കുന്നു
backup
June 29 2016 | 08:06 AM
സുല്‍ത്താന്‍ ബത്തേരി: നേന്ത്രക്കായ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ വില ഉയരുന്നു. ചിപ്സ്, ചക്കരവരട്ടി തുടങ്ങിയവക്കാണ് വില ഉയര്‍ന്നിരിക്കുന്നത്.
ആഴ്ചകള്‍ക്ക് മുമ്പ് 220 രൂപയായിരുന്ന ചിപ്സിന് 240 മുതല്‍ 280 രൂപ വരെയായാണ് വില ഉയര്‍ന്നിരിക്കുന്നത്. ചക്കരവരട്ടിക്കും ഇതേ വിലതന്നെയാണ്. നേന്ത്രക്കായുടെ ഉത്പാദനം കുറഞ്ഞതും നിലവില്‍ ഉള്ള കായ കയറ്റുമതിചെയ്യുന്നതുമാണ് വില കൂടാന്‍ കാരണമായി കച്ചവടക്കാര്‍ പറയുന്നത്.
നിലവില്‍ തമിഴ്നാട്ടിലെ തൃശ്ശിനാപള്ളിയടക്കമുള്ള നേന്ത്രവാഴ കൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ ഉല്പാദനം കുറഞ്ഞതോടെ ഇവിടങ്ങളിലേക്കും നേന്ത്രവാഴ ജില്ലയില്‍ നിന്നുമാണ് കയറ്റിവിടുന്നത്. ഇതിനു പുറമെ ഈ വര്‍ഷം വേനല്‍ മഴയിലും കാറ്റിലും നേന്ത്രവാഴ വ്യാപകമായി നശിച്ചതും നേന്ത്രകായ ഉല്പന്നങ്ങള്ക്ക് വിലവര്‍ധിക്കാന്‍ കാരണമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."