എല്ലാം തകര്‍ത്തെറിഞ്ഞ രണ്ടു വര്‍ഷം
കഴിഞ്ഞ ജൂലൈയില്‍ ഒരു സമാധാന ചര്‍ച്ച കവര്‍ ചെയ്യാന്‍ തിരുവനന്തപുരത്ത് മാസ്‌ക്കറ്റ് ഹോട്ടലില്‍ എത്തിയ വാര്‍ത്താലേഖകരോട് ക്ഷുഭിതനായി കടക്കൂ പുറത്ത് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആജ്ഞാപിച്ചത്. സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഈ കടക്കൂ പുറത്ത് ശൈലി പ്രതിഫലിക്കുന്നു. ഇവിടെ മുഖ്യമന്ത്രിമാര്‍ ഒരിക്കലും മാധ്യമങ്ങള്‍ക്കും സാധാരണ ജനങ്ങള്‍ക്കും അപ്രാപ്യരായിരുന്നില്ല.
ബുധനാഴ്ചകളില്‍ മന്ത്രിസഭാ യോഗം കഴിഞ്ഞ് കാര്യങ്ങള്‍ വിശദീകരിക്കാന്‍ വരുന്ന മുഖ്യമന്ത്രിമാരെ വാര്‍ത്താ ലേഖകര്‍ക്ക് വിചാരണ ചെയ്യാന്‍ പോലും കഴിഞ്ഞിരുന്നു. പക്ഷേ പിണറായി ആദ്യമേ തന്നെ അത് വേണ്ടെണ്ടന്ന് വച്ചു. തനിക്ക് പറയാനെന്തെങ്കിലും ഉള്ളപ്പോള്‍ അതിന് മാത്രമായി പത്രക്കാരെ വിളിക്കുകയും അല്ലാത്തപ്പോള്‍ അവരെ ആട്ടിപ്പുറത്താക്കുകയും ചെയ്യുന്ന രീതി കടക്കൂ പുറത്ത് ശൈലിയുടെ മറ്റൊരു രൂപമാണ്.
മന്ത്രിസഭയുടെ രണ്ടു വര്‍ഷത്തെ വിലയിരുത്തുമ്പോള്‍ ആദ്യം വിലയിരുത്തേണ്ടണ്ടത് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനമാണ്. അദ്ദേഹം നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പാണ് ആഭ്യന്തരം. ഈ സര്‍ക്കാരില്‍ പൂര്‍ണമായി പരാജയപ്പെട്ടതും ഈ വകുപ്പാണ്. കൊള്ളയും കൊലപാതകങ്ങളും ഗുണ്ടണ്ടാ ആക്രമണവും സ്ത്രീപീഡനങ്ങളും വീട് കയറിയുള്ള വന്‍കവര്‍ച്ചകളും നാടു നീളെ പടര്‍ന്ന് പിടിച്ചത് ഒരു ഭാഗത്ത്. പൊലിസിന്റെ അതിര് വിട്ട അതിക്രമങ്ങള്‍ മറുഭാഗത്ത്. എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട നിലയിലാണ് പൊലിസിന്റെ പെരുമാറ്റം. രണ്ടണ്ടു വര്‍ഷത്തിനുള്ളില്‍ പൊലിസിന്റെ കസ്റ്റഡിയില്‍ മരിച്ചവരുടെ എണ്ണം 9 ആണ് . വരാപ്പുഴയില്‍ ശ്രീജിത്തിനെ ചെയ്യാത്ത കുറ്റത്തിന് പൊലിസ് പിടികൂടിക്കൊണ്ടണ്ടു പോയി ചവിട്ടിക്കൊന്നത് യാദൃച്ഛിക സംഭവമല്ല. പൊലിസിന്റെ മര്‍ദനം സഹിക്കാന്‍ കഴിയാതെ ഓടിപ്പോയി ആത്മഹത്യ ചെയ്തവര്‍ നിരവധിയാണ്.
സ്ത്രീസുരക്ഷയെക്കുറിച്ച് മുതലക്കണ്ണീരൊഴുക്കിയാണ് ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതെങ്കിലും മലവെള്ളപ്പാച്ചില്‍ കണക്കെയാണ് സ്ത്രീപീഡനങ്ങളുടെ കുത്തൊഴുക്കുണ്ടായത്. അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ജനക്കൂട്ടം പിടിച്ചു കെട്ടി അടിച്ചു കൊന്ന സംഭവം ഒറ്റപ്പെട്ടതെന്ന് കരുതി തള്ളിക്കളയാനാവില്ല. 24 മാസങ്ങള്‍ക്കുള്ളില്‍ 25 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടണ്ടായി കേരളത്തില്‍.
വികസനമെന്നാല്‍ തറക്കല്ലിടല്‍ അല്ലെന്ന് പ്രതിപക്ഷ നേതാവ് അറിയണമെന്നാണ് കഴിഞ്ഞ ദിവസം പിണറായി പ്രസംഗിച്ചത്. അത് അദ്ദേഹം മുന്‍കൂര്‍ ജാമ്യമെടുത്തതാണ് എന്നേ കരുതാനാവൂ. കാരണം തറക്കല്ലിടണമെങ്കില്‍ തന്നെ പുതിയ എന്തെങ്കിലും പദ്ധതി വേണ്ടേ? രണ്ടു വര്‍ഷം പ്രായമെത്തുന്ന ഈ സര്‍ക്കാരിന് പുതുതായി ഏറ്റെടുത്ത ഒരൊറ്റ പദ്ധതിയെങ്കിലും ചൂണ്ടിക്കാണിക്കാനാവുമോ? പുതിയ പദ്ധതികളൊന്നും ഇല്ലെന്ന് മാത്രമല്ല യു.ഡി.എഫ് സര്‍ക്കാര്‍ അതിവേഗം മുന്നോട്ട് കൊണ്ടു പോയിരുന്ന വന്‍പദ്ധതികളെല്ലാം അവതാളത്തിലാക്കുകയും ചെയ്തിരിക്കുന്നു. കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ പണി അവതാളത്തിലാണെന്ന് കരാറുകാരായ അദാനി ഗ്രൂപ്പ് രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചിരിക്കുകയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തിരുന്ന പോലെ പണിക്ക് ആവശ്യമായ പിന്തുണ നല്‍കാനോ മേല്‍നോട്ടം വഹിക്കാനോ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. 48 മാസം കൊണ്ടാണ് പണി പൂര്‍ത്തിയാക്കേണ്ടത്. ഇനി അവശേഷിക്കുന്നത് 20 മാസം. പണി 25% പോലും പൂര്‍ത്തിയായിട്ടില്ല.
കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം 45 മാസം കൊണ്ടാണ് യു.ഡി.എഫ് കാലത്ത് പൂര്‍ത്തിയാക്കിയത്. ഈ സര്‍ക്കാര്‍ വന്നിട്ട് 24 മാസം കഴിഞ്ഞു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം എവിടെയെങ്കിലും എത്തിയോ? കണ്ണൂര്‍ വിമാനത്താവളത്തിന്റെ പണി മിക്കവാറും പൂര്‍ത്തിയാക്കി വിമാനവും ഇറക്കിയ ശേഷമാണ് യു.ഡി.എഫ് അധികാരമൊഴിഞ്ഞത്. ഇപ്പോഴത്തെ അവസ്ഥ എന്താണ്?
കേരളത്തിന്റെ മറ്റൊരു സ്വപ്നമായിരുന്ന തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയുടെ കഥകഴിഞ്ഞ മട്ടാണ്. നിശ്ചിത സമയത്തിനുള്ളില്‍ കുറഞ്ഞ ചെലവില്‍ പദ്ധതി നടപ്പാക്കാന്‍ വന്ന മെട്രോയുടെ രാജശില്പി ഇ.ശ്രീധരനെ ഓടിച്ചു വിട്ട ഇടതുസര്‍ക്കാരിന് കേരളം എങ്ങനെയാണ് മാപ്പ് നല്‍കുക.
യു.ഡി.എഫ് സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കിയിരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികളെല്ലാം തകിടം മറിച്ചു. രണ്ടു വര്‍ഷത്തിനിടയില്‍ രാജി വയ്‌ക്കേണ്ടി വന്നത് മൂന്ന് മന്ത്രിമാര്‍ക്കാണ്. മൂന്നും നാണം കെട്ട രാജികള്‍. സ്വന്തക്കാര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗം പതിച്ചു നല്‍കി ഇ.പി.ജയരാജനും കായല്‍ നിലം കയ്യേറി തോമസ് ചാണ്ടിയും തെറിച്ചപ്പോള്‍ അശ്ലീല സംഭാഷണക്കെണിയില്‍ കുടുങ്ങിയാണ് എ.കെ.ശശീന്ദ്രന് രാജി വയ്‌ക്കേണ്ടി വന്നത്. ശശീന്ദ്രനെ ആ നാണക്കേടോടെ മന്ത്രിക്കസേരയില്‍ തിരിച്ചെത്തിച്ചും ചരിത്രമുണ്ടാക്കി. കേരളത്തിന്റെ പൊതുഭൂമി കയ്യേറ്റക്കാര്‍ക്കും കൊള്ളക്കാര്‍ക്കും തുറന്നു കൊടുത്തു എന്നതാണ് ഇടതു സര്‍ക്കാരിന്റെ പാതകങ്ങളില്‍ മറ്റൊന്ന്. മൂന്നാറില്‍ സി.പി.എം ആഭിമുഖ്യത്തിലാണ് ഭൂമികയ്യേറ്റമെങ്കില്‍ വയനാട്ടില്‍ സി.പി.ഐ നേതൃത്വത്തിലാണ് ഭൂമി കൊള്ള. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും മദ്യമൊഴുക്കി എന്നതാണ്‌സര്‍ക്കാരിന്റെ ഏക നേട്ടം.
സോളാര്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ മറപിടിച്ച് ഉമ്മന്‍ചാണ്ടിയെയും മറ്റ് യു.ഡി.എഫ് നേതാക്കളെയും വ്യക്തിഹത്യ ചെയ്യാനുള്ള ഹീനശ്രമത്തിന് കോടതിയില്‍ നിന്ന് കനത്ത തിരിച്ചടിയാണ് സര്‍ക്കാരിന് വാങ്ങേണ്ടി വന്നത്. പെട്രോള്‍ ഡീസല്‍ വില്പനയില്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരുമായി ചേര്‍ന്ന് ജനങ്ങളെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍ അത് ഒരു അവകാശമാക്കി മാറ്റുകയും ചെയ്തിരിക്കുന്നു. കേന്ദ്രത്തിനെതിരെ രോഷം കൊള്ളുന്നതില്‍ പിശുക്കുകാട്ടാത്ത സര്‍ക്കാര്‍ പക്ഷേ കേന്ദ്രം നടത്തുന്ന കൊള്ളയുടെ വിഹിതം പറ്റാന്‍ ഉത്സാഹം കാട്ടുകയും ചെയ്യുന്നു. എല്ലാം ശരിയാക്കുമെന്ന മോഹന വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാര്‍ എല്ലാം തകര്‍ത്തെറിയുകയാണ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."