ശിവ് നാദറില്‍ സ്‌കോളര്‍ഷിപ്പോടെ റിലേഷന്‍സ് പഠനം
ന്യൂഡല്‍ഹി: ഗ്രെയ്റ്റര്‍ നോയ്ഡയിലെ പ്രശസ്തമായ ശിവ് നാദര്‍ സര്‍വകലാശാലയില്‍ പുതിയ അധ്യയന വര്‍ഷം ഇന്റര്‍നാഷനല്‍ റിലേഷന്‍സില്‍ ബിരുദകോഴ്‌സ് തുടങ്ങുന്നു. കോഴ്‌സ് വൈവിധ്യങ്ങള്‍ക്കു പുറമെയാണിത്. ഇന്റര്‍നാഷനല്‍ റിലേഷന്‍സിലും അനുബന്ധ മേഖലകളിലും ഊന്നിയുള്ളതാണ് കോഴ്‌സ്.
ഡവലപ്‌മെന്റ് സ്റ്റഡീസ്, ഇക്കോളജിക്കല്‍ എക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് തുടങ്ങിയവ കോഴ്‌സിന്റെ ഭാഗമായി വരും. കാലാവസ്ഥാ വ്യതിയാനം, അസമത്വവും സാമൂഹിക നയവും, ലോക അഭയാര്‍ഥി രാഷ്ട്രീയം, രാജ്യാന്തര സുരക്ഷ, അന്താരാഷ്ട്ര ബന്ധങ്ങളുടെ ചരിത്രം, ഇന്ത്യന്‍ വിദേശനയം, പരിസ്ഥിതിയും സാമ്പത്തികശാസ്ത്രവും, ലോക രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ തുടങ്ങിയവ കോഴ്‌സിലെ പാഠ്യവിഷയങ്ങളായിരിക്കും.
നിലവിലെ സ്‌കോളര്‍ഷിപ്പിനൊപ്പം ഗിഫ്റ്റഡ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പ് എന്ന പേരില്‍ പുതിയൊരു സ്‌കീമും പ്രഖ്യാപിച്ചു. 2018--19 ബാച്ചിലെ വിദ്യാര്‍ഥികള്‍ക്ക് 40 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പാണ് ഇതുവഴി സര്‍വകലാശാല നല്‍കുക. ഏഴു വര്‍ഷത്തിനിടെ യൂനിവേഴ്‌സിറ്റി ഇതിനകം160 കോടി രൂപ സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ വിതരണം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."