കാല്‍ നൂറ്റാണ്ടായിട്ടും എരഞ്ഞോണക്കാര്‍ക്ക് നടപ്പാലത്തില്‍ നിന്നും മോചനമില്ല
എളേറ്റില്‍: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ കത്തറമ്മല്‍ പ്രദേശവും കൊടുവള്ളി മുനിസിപ്പല്‍ പരിധിയിലെ എരഞ്ഞോണ 36ാം ഡിവിഷനുമായി ബന്ധിപ്പിക്കുന്ന നടപ്പാലം ഗതാഗത സൗകര്യത്തോടെ പരിശോധിക്കണമെന്ന മുറവിളിക്ക് ഇന്നും ഉത്തരമില്ല. കാല്‍ നൂറ്റാണ്ട് മുന്‍പ് പശ്ചിമഘട്ട വികസനത്തിന്റെ ഭാഗമായി അന്നത്തെ സ്ഥലം എം.പി ബി.വി അബ്ദുല്ലക്കോയയുടെ ശ്രമഫലമായിട്ടാണ് 35 മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമുള്ള നടപ്പാലം നിര്‍മിച്ചത്. കത്തറമ്മല്‍ അവിലോറ പ്രദേശത്തുകാര്‍ക്ക് വാവാട്, പരപ്പന്‍പൊയില്‍, മണ്ണില്‍കടവ് ഭാഗങ്ങളിലേക്ക് എത്തണമെങ്കില്‍ അഞ്ച് കിലോമീറ്ററിലധികം യാത്ര ചെയ്യണം. പ്രസ്തുത പാലം യാഥാര്‍ഥ്യമാകുന്നതോടെ വാവാട് വഴി ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എന്‍.എച്ച് 212 ല്‍ എത്തിച്ചേരാന്‍ കഴിയും. പാലം യാഥാര്‍ഥ്യമാക്കാന്‍ ജനപ്രതിനിധികള്‍ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."