HOME
DETAILS
MAL
വരാപ്പുഴ: എസ്.ഐ ദീപക്കിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി
backup
May 25 2018 | 01:05 AM
കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് പൊലിസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ പ്രതിയായ എസ്.ഐ ദീപക്ക് നല്കിയ ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ശ്രീജിത്തിനെ മര്‍ദിച്ച സംഭവത്തിലും ഇയാളുടെ മരണത്തിലും പങ്കില്ലെന്നും തന്നെ ബലിയാടാക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ദീപക്ക് ജാമ്യാപേക്ഷ നല്‍കിയത്. വരാപ്പുഴ എസ്.ഐയായിരുന്നുവെന്ന ഒറ്റക്കാരണത്താലാണ് പ്രതിചേര്‍ത്തതെന്നും ഹരജിയില്‍ പറയുന്നു.
എന്നാല്‍ ദീപക്ക് മര്‍ദിച്ചെന്ന് സാക്ഷിമൊഴിയുണ്ടെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദീപക്കിനെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."