എസ്.സി-എസ്.ടി വിഭാഗങ്ങള്‍ക്കായി പുതിയ നിയമനിര്‍മാണങ്ങള്‍ നടത്തണം: ഡെപ്യൂട്ടി സ്പീക്കര്‍
കോഴിക്കോട്: എസ്.സി-എസ്.ടി വിഭാഗത്തില്‍പ്പെട്ട ആളുകളെ സമൂഹത്തിന്റെ ഉന്നതിയിലേക്ക് കൊണ്ടുവരുന്നതിനായി പുതിയ നിയമനിര്‍മാണങ്ങള്‍ നടക്കണ്ടേതുണ്ടെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി.
കേരള സംസ്ഥാന പട്ടിക ജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മിഷന്‍ സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ രണ്ടാംദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികമായും സാമ്പത്തികമായും പിന്തള്ളപ്പെട്ട സമൂഹമാണ് എസ്.സി, എസ്.ടി വിഭാഗം. അവരും ഈ മണ്ണിന്റെ അവകാശികളാണെന്നും അവര്‍ക്ക് അര്‍ഹമായ പരിരക്ഷകള്‍ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പട്ടിക വര്‍ഗ വിഭാഗത്തിന് അവരുടേതായ കലയും സംസ്‌ക്കാരവും ഉണ്ട്. എന്നാല്‍ അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും ജീവിതമാര്‍ഗം സൃഷ്ടിക്കുന്നതിനും ഇന്നത്തെ സാഹചര്യത്തില്‍ അവസരം കുറവാണെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷനായി. കേരളസാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് വൈശാഖന്‍, സിനിമാ സംവിധായകന്‍ ഡോ. ബിജു, സിനിമാ നടന്‍ വിനായകന്‍, എഴുകോണ്‍ നാരായണന്‍, കെ. പാനൂര്‍, രാജേഷ് ചിറപ്പാടി, ഡോ.എം.ബി. രാജേഷ് സംസാരിച്ചു. തുടര്‍ന്ന് കവിയരങ്ങും സാഹിത്യകൂട്ടായ്മയും നടന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ അതിര്‍വരമ്പുകള്‍ എന്ന വിഷയത്തില്‍ റിട്ട. ജഡ്ജ് ഡോ. പി.എന്‍ വിജയകുമാര്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് നാടന്‍ പാട്ടും നാടന്‍ കലാരൂപങ്ങളും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."