HOME
DETAILS
MAL
സഊദിയില്‍ അടുത്ത ദിവസങ്ങളില്‍ ഉഷ്ണക്കാറ്റിന് സാധ്യത
backup
June 29 2016 | 11:06 AM
ദമ്മാം: അന്തരീക്ഷ ഊഷ്മാവ് കുത്തനെ കൂടുതലായതിനാല്‍ സഊദി അറേബ്യയിലെ വിവിധ പ്രദേശങ്ങളില്‍ രണ്ട് ദിവസം ഉഷ്ണക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എന്നാല്‍ കാറ്റിന്റെ ശക്തി കുറവായിരിക്കാനാണ് സാധ്യത. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കിഴക്കന്‍ പ്രവിശ്യയിലും റിയാദിലും കടുത്ത താപനില ജനജീവിതത്തെ കാര്യമായി ബാധിച്ചിരുന്നു. അന്തരീക്ഷ ഊഷ്മാവ് 48 ഡിഗ്രിക്കും മുകളില്‍ വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗരൂകരായിരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സഊദിയുടെ അയല്‍ രാജ്യങ്ങളായ ബഹ്റൈിനിലും ഖത്തറിലും ഉഷ്ണക്കാറ്റിന് സാധ്യതയുണ്ടെന്ന് സഊദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."