HOME
DETAILS
MAL
കടലുണ്ടിയില്‍ കുടിവെള്ള വിതരണ പൈപ്പ് സ്ഥാപിക്കാന്‍ 2.75 കോടിയുടെ ഭരണാനുമതി
backup
May 25 2018 | 02:05 AM
കോഴിക്കോട്: ജില്ലയില്‍ എം.എല്‍.എമാരുടെ ആസ്തിവികസന പദ്ധതിയില്‍ 130 പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചു. എം.എല്‍.എമാര്‍ ശുപാര്‍ശ ചെയ്ത 198 പ്രവൃത്തികളിലാണ് 130 പ്രവൃത്തികള്‍ക്ക് അനുമതി ലഭിച്ചത്.
ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ കടലുണ്ടി പഞ്ചായത്തില്‍ കുടിവെള്ള വിതരണ പൈപ്പ് സ്ഥാപിക്കാന്‍ 2.75 കോടി രൂപയുടെ അനുമതി ലഭിച്ചു. എസ്റ്റിമേറ്റ് പൂര്‍ത്തിയാക്കാത്ത പ്രവൃത്തികളുടെ നടപടികള്‍ മെയ് 31ന് മുന്‍പ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അസി. ഡെവലപ്മെന്റ് കമ്മിഷണര്‍ കെ.പി വേലായുധന്, സീനിയര്‍ ഫിനാന്‍സ് ഓഫിസര്‍ എം.കെ രാജന്, എം.എല്‍.എമാരുടെ പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."