ശമ്പള കുടിശിക ലഭിക്കാതെ ആത്മഹത്യ നടപടികള്‍ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം: കോടതി ഉത്തരവ് ഉണ്ടായിട്ടും 10 മാസത്തെ കുടിശിക ശമ്പളം ലഭിക്കാത്തില്‍ മനംനൊന്ത് കാസര്‍ഗോഡ് സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശമ്പള കുടിശിക തീര്‍ക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മൂന്നാഴ്ചയ്ക്കകം അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്.
ആരോഗ്യ, ധനസെക്രട്ടറിമാര്ക്കാണ് കമ്മിഷന് അംഗം കെ. മോഹന്‍കുമാര്‍ നിര്‍ദേശം നല്‍കിയത്. ചെയ്ത ജോലിക്കുള്ള വേതനം ജീവനക്കാരന്റെ അവകാശമാണെന്ന് കമ്മിഷന് ഉത്തരവില്‍ പറഞ്ഞു.
ഇക്കാര്യം പലവട്ടം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന പരാതിയുടെ പശ്ചാത്തലത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ വീഴ്ച വരുത്തിയോ എന്ന് പരിശോധിക്കണമെന്ന് കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. തൃക്കരിപ്പൂര്‍ പേക്കടം സ്വദേശി ജഗദീശനാണ് (39) മരിച്ചത്.
കേസ് മെയ് 30ന് കാസറഗോഡ് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."