HOME
DETAILS
MAL
31 വരെ പൊതുപരിപാടികളും പരീക്ഷകളും മാറ്റിവച്ചു
backup
May 25 2018 | 02:05 AM
കോഴിക്കോട്: നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മെയ് 31 വരെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ പൊതുപരിപാടികള്‍, യോഗങ്ങള്‍, ഉദ്ഘാടന ചടങ്ങ്, ജാഗ്രതാ പരിപാടികള്‍ തുടങ്ങിയവ നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് നിര്‍ദേശം നല്കി.
ജില്ലയിലെ അങ്കണവാടികള്‍ മെയ് 31 വരെ പ്രവര്‍ത്തിക്കരുതെന്നും ട്യൂഷനുകള്‍, ട്രെയിനിങ് ക്ലാസുകള്‍ എന്നിവ നടത്തരുതെന്നും നിര്‍ദേശമുണ്ട്. മെയ് 31 വരെയുള്ള ജില്ലയിലെ പി.എസ്.സി പരീക്ഷകളും കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷകളും മാറ്റിവയ്ക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.
വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പരമാവധി കൂടിച്ചേരലുകള്‍ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പൊതുചടങ്ങുകളും പരീക്ഷകളും മാറ്റിയത്. സ്വകാര്യ പരിപാടികളും ഒഴിവാക്കി സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."