പകര്‍ച്ചവ്യാധികളെ തുരത്താന്‍ മലപ്പുറം നഗരസഭയില്‍ നാളെ ശുചിത്വ ഹര്‍ത്താല്‍
മലപ്പുറം: മഴക്കാലം ആരംഭിക്കുന്നതോടെ പടരുന്ന ജലജന്യ രോഗങ്ങളില്‍നിന്നും നിപാ പോലുള്ള വൈറസ് ബാധകളില്‍നിന്നും രക്ഷ നേടാന്‍ ജാഗ്രതയോടെ മലപ്പുറം നഗരസഭ. ശുചിത്വം ഉറപ്പുവരുത്താന്‍ 'ശുചിത്വ ഹര്‍ത്താല്‍' നടത്തി നഗരസഭയെ 'ക്ലീനാ' ക്കാന്‍ ഇന്നലെ ചേര്‍ന്ന നഗരസഭാ യോഗം തീരുമാനിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം നാളെ നടക്കും. നഗരസഭാ ഓഫിസും പരിസരവും വൃത്തിയാക്കി പരിപാടിക്കു തുടക്കമാകും. തുടര്‍ന്ന് 40 വാര്‍ഡുകളും വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പരിസര ശുചീകരണം ഉറപ്പുവരുത്തും.
നഗരസഭാ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ഓരോ വാര്‍ഡിലും ക്ലബുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തടെയാണ് ശുചിത്വ പരിപാടി നടത്തുക.
കെട്ടിക്കിടക്കുന്ന വെള്ളം, വൃത്തിഹീനമായ പരിസരം തുടങ്ങിയവ വൃത്തിയാക്കും. കൊതുകുജന്യ രോഗങ്ങള്‍ തടയുന്നതിനു കൊതുക് വളരാനിടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതാണ് പ്രധാനപ്പെട്ടത്. നഗരസഭ പ്രദേശങ്ങളില്‍ വില്‍പ്പന നടത്തുന്ന അച്ചാര്‍ കടകളിലും കൂള്‍ബാറിലും പ്രത്യേകം പരിശോധന നടത്തും. ഉപയോഗിക്കുന്ന ഐസിന്റെ ഗുണമേന്മ ഉറപ്പുവരുത്തും. വീടുകളില്‍നിന്നു പ്ലാസ്റ്റിക് ശേഖരിക്കും. മാലിന്യങ്ങള്‍ അതാതു വീടുകളില്‍ സംസ്‌കരിക്കാന്‍ നിര്‍ദേശം നല്‍കും. യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല അധ്യക്ഷയായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."