HOME
DETAILS

പൊതുമാപ്പ്: രാജ്യം വിടാത്തവര്‍ക്ക് 15000 റിയാല്‍ മുതല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ

  
backup
March 25 2017 | 11:03 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%9f%e0%b4%be%e0%b4%a4

ജിദ്ദ: പൊതുമാപ്പ് കാലയളവില്‍ നിയമ ലംഘകരുടെ പദവി ശരിയാക്കില്ലെന്ന് ജവാസാത്ത് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹ്‌യ അറിയിച്ചു. നിയമ ലംഘകര്‍ക്ക് തടവോ പിഴയോ കൂടാതെ സ്വദേശങ്ങളിലേക്ക് പോകാനുള്ള അവസരമാണു പൊതുമാപ്പിലൂടെ ലഭ്യമാക്കുന്നത്. പൊതുമാപ്പ് കാലാവധിയില്‍ രാജ്യം വിടുന്നവര്‍ക്ക് പുതിയ വിസയില്‍ വീണ്ടും സഊദിയിലേക്ക് വരുന്നതിനു തടസ്സങ്ങളുണ്ടാകില്ല. സുരക്ഷാ കേസുകളിലോ സാമ്പത്തിക കേസുകളിലോ ഉള്‍പ്പെട്ടവരല്ലെന്ന് ഉറപ്പു വരുത്തിയായിരിക്കും എക്‌സിറ്റ് നല്‍കുക എന്നും ജവാസാത്ത് മേധാവി പറഞ്ഞു. അതേസമയം, 15000 റിയാല്‍ മുതല്‍ ഒരു ലക്ഷം റിയാല്‍ വരെയാണ് പിഴസംഖ്യയെന്നത് ജനങ്ങള്‍ക്ക് ബോധമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. നിയമ വിരുദ്ധര്‍ക്ക് തൊഴിലും സംരക്ഷണവും നല്‍കാതിരിക്കലും അവരെ കുറിച്ചുള്ള വിവരങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കലും ഓരോ സഊദി പൗരന്റെയും ബാധ്യയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് കൃത്യമായി നിര്‍വഹിക്കുന്ന പക്ഷം 'നിയമ ലംഘകരില്ലാത്ത രാഷ്ട്രം' പദ്ധതി വിജയിപ്പിച്ചെടുക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഹജ്ജ്, ഉംറ വിസകളില്‍ വന്ന് തിരിച്ചുപോവാത്തവര്‍ തുടങ്ങി ഏതു തരം ലംഘനമായാലും രാജ്യത്തേക്ക് കടന്നുവന്ന എല്ലാ വിദേശികള്‍ക്കും രാജ്യം വിടാനുള്ള അവസരമാണിത്. പൊതുമാപ്പിന്റെ  ചുമതല പാസ്‌പോര്‍ട്ട് വിഭാഗത്തിനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പൊതുമാപ്പ് കാലയളവില്‍ രാജ്യം വിടുന്നവരുടെ സേവനങ്ങള്‍ക്കായി പ്രത്യേക ഓഫിസ് സംവിധാനമുണ്ടായിരിക്കും. ഹജ്ജ്, ഉംറ സന്ദര്‍ശന വിസകളിലെത്തി കാലാവധി കഴിഞ്ഞും മടങ്ങിപ്പോകാത്തവര്‍ നേരെ വിമാനത്താവളംവഴി പോകാവുന്നതാണ്.

അവരുടെ യാത്രക്ക് യാതൊരു തടസവുമുണ്ടാവില്ല. യാത്രാ രേഖകളോ മറ്റോ ഇല്ലാത്തവര്‍ അവരവരുടെ എംബസിയുമായി കോര്‍ഡിനേറ്റു ചെയ്യുന്നതിനായി ഡീപ്പാര്‍ട്ടേഷന്‍ ഓഫീസുകളിലെത്തണം. ഡിപാര്‍ട്ടേഷന്‍ കേന്ദ്രങ്ങളില്‍ ആരെയും പിടിച്ചു നിര്‍ത്തില്ല. അദ്ദേഹം പറഞ്ഞു. അതോടൊപ്പം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ശക്തമായ പരിശോധനയും തുടരുന്നതാണെന്നും നിയമ ലംഘകര്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago