മങ്കട കൂട്ടിലില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം: നാലു പേര്‍ അറസ്റ്റില്‍
പെരിന്തല്‍മണ്ണ: മങ്കട കൂട്ടിലില്‍ യുവാവ് മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. പ്രതികള്‍ സദാചാര ഗുണ്ടകളാണെന്ന് പൊലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം മങ്കട കൂട്ടിലിലെ പ്രവാസിയുടെ ഭാര്യ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടില്‍ കയറിയതിനെ തുടര്‍ന്ന് ഒരുസംഘം നാട്ടുകാര്‍ സംഘടിച്ച് അക്രമിച്ചതിനിടെയാണ് കൂട്ടില്‍ സ്വദേശി കുന്നശ്ശേരി നസീര്‍ കൊല്ലപ്പെട്ടത്. ജില്ലാപൊലിസ് മേധാവി ദേഭേഷ്‌കുമാര്‍ ഭദ്രയുടെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ സി.ഐ എ.എം സിദ്ധീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ചെണ്ണേന്‍കുന്നന്‍ ഷഫീഖ്(30), പട്ടിക്കുത്ത്് അബ്ദുല്‍ ഗഫൂര്‍(43), നായികത്ത് അബ്ദുല്‍ നാസര്‍(36), നായികത്ത് ഷറഫുദ്ദീന്‍(29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരുമണിയോടെയാണ് പ്രവാസിയുടെ ഭാര്യ മാത്രമുള്ളപ്പോള്‍ നസീറിനെ വീട്ടിനുള്ളില്‍ കണ്ടത്. ഉടനെ അയല്‍വാസികളെത്തി വാതില്‍ പുറത്തുനിന്നും പൂട്ടി മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് സംഘംചേര്‍ന്ന് വാതില്‍ ചവിട്ടിപൊളിച്ചു അകത്തുകടന്നവര്‍ വടിയും പട്ടികയും ഉപയോഗിച്ച് നസീറിനെ ആക്രമിച്ചു.
അവശനായ നസീര്‍ വെള്ളം ചോദിച്ചപ്പോള്‍ പോലും നല്‍കിയില്ല. നാട്ടുകാരില്‍ ചിലര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് നസീറിന്റെ സഹോദരന്‍ എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സഹോദരന്‍ നവാസ് പൊലിസില്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് നിരവധിപേരെ ചോദ്യം ചെയ്തതില്‍ നിന്നും മറ്റു പ്രതികളെ കുറിച്ച് വിവരം ലഭിച്ചിണ്ട്. ഇവര്‍ പൊലിസ് നിരീക്ഷണത്തിലാണ്.
സംഭവത്തില്‍ പ്രതികളായത് സ്ത്രീയുടെ വീടിന് ചുറ്റുമുള്ളവരാണ്. സി.ഐ: എ.എം സിദ്ധീഖ്, മങ്കട എസ്.ഐ സഫീര്‍, പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ പി.മോഹന്‍ദാസ്, പി.എന്‍ മോഹനകൃഷ്ണന്‍, സി.പി മുരളി, എന്‍. ടി കൃഷ്ണകുമാര്‍, രത്‌നാകരന്‍, സന്തോഷ്, സവാദ്, രാകേഷ് ചന്ദ്രന്‍ ,വിദ്യാധരന്‍, എന്‍.വി ഷബീര്‍,അഷ്‌റഫ് കൂട്ടില്‍, ദിനേഷന്‍,സന്ദീപ്, ക്രിസ്റ്റിന്‍ ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."