HOME
DETAILS
MAL
സാഹിത്യ അക്കാദമി: സാഹിത്യസമ്മേളനം ആരംഭിച്ചു
backup
March 25 2017 | 18:03 PM
തിരുവനന്തപുരം: സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 'വടക്ക്- കിഴക്ക്, തെക്കേ ഇന്ത്യ സാഹിത്യസമ്മേളനം' തിരുവനന്തപുരം വൈ.എം.സി.എ ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. കവയിത്രി സുഗതകുമാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ആസുരതയുടെ കാലത്ത് എഴുത്തുകാരുടെ പ്രധാന്യം കൂടുതല്‍ വര്‍ധിച്ചതായി അവര്‍ പറഞ്ഞു. സേതു അധ്യക്ഷനായി. പ്രാദേശിക ഭാഷകളുടെ നിലനില്പിന് എഴുത്തുകാര്‍ പരിശ്രമിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സാഹിത്യ അക്കാദമി സെക്രട്ടറി കെ. ശ്രീനിവാസറാവു, മണിപ്പൂരി എഴുത്തുകാരി തൌനൗജം ചാനു ഇബെംഹാല്‍, സാഹിത്യ അക്കാദമി ഉപദേശകസമിതി അംഗം കായംകുളം യൂനുസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു 'ഭാരതീയ സാഹിത്യത്തില്‍ വടക്കു കിഴക്കിന്റെ സ്വാധീനം' എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. സമ്മേളനം ഇന്നു സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."