HOME
DETAILS
MAL
പൂര്‍വ വിദ്യാര്‍ഥികള്‍ നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു
backup
March 25 2017 | 18:03 PM
കൊപ്പം: എടപ്പലം എച്ച്.എ.എല്‍.പി. സ്‌കൂളിന് വേണ്ടി പൂര്‍വ വിദ്യാര്‍ഥി സംഘം നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷനായി . ബ്ലോക്ക് പ്രസിഡന്റ് കമ്മുക്കുട്ടി എടത്തോള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുരളി, ജില്ലാ പഞ്ചായത്തംഗം രാജന്‍, ബ്ലോക്ക് മെമ്പര്‍ ടി.ബാബു പങ്കെടുത്തു. മികച്ച പാലിയേറ്റീവ് വളണ്ടിയറായ എം.ശിവശങ്കരന്‍ മാസ്റ്ററെ ചടങ്ങില്‍ ആദരിച്ചു. പി.രാജന്‍ സ്വാഗതവും പി.മുജീബ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."