HOME
DETAILS
MAL
ഫണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തണം
backup
March 25 2017 | 18:03 PM
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷനു നല്‍കിയ ഫണ്ട് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ബി.സി.സി.ഐ താത്കാലിക ഭരണ സമിതിയോടു സുപ്രിം കോടതി ആവശ്യപ്പെട്ടു. ഇന്ത്യ- ആസ്‌ത്രേലിയ പരമ്പരയിലെ നാലാം ടെസ്റ്റ് ഹിമാചല്‍ അസോസിയേഷന്റെ കീഴിലുള്ള ധര്‍മശാലയില്‍ അരങ്ങേറുന്നതിനിടെയാണു കോടതി ഉത്തരവ്. നേരത്തെ ആദ്യ മൂന്നു ടെസ്റ്റുകള്‍ക്കു വേദിയൊരുക്കിയ മഹാരാഷ്ട്ര, കര്‍ണാടക, ജാര്‍ഖണ്ഡ് അസോസിയേഷനുകളുടെ ഫണ്ട് സംബന്ധിച്ച വിവരങ്ങളും വെളിപ്പെടുത്താന്‍ പരമോന്നത കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."