ഇ- ഉപകരണ വിലക്കിനെ പരിഹസിച്ച് വിമാനക്കമ്പനികള്‍
അമ്മാന്‍: പശ്ചിമേഷ്യയും ചില ആഫ്രിക്കന്‍ രാജ്യങ്ങളും ഉള്‍പ്പെടെ അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും നേരിട്ട് സര്‍വിസ് നടത്തുന്ന വിമാനങ്ങളില്‍ ഇ-ഉപകരണങ്ങള്‍ക്ക് വിലക്കെര്‍പ്പെടുത്തിയതിനെതിരേ അറബ് വിമാനക്കമ്പനികളുടെ പരിഹാസം. ഇന്നലെ മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വന്നത്. 12 മണിക്കൂര്‍ നീണ്ട യാത്രയില്‍ ലാപ്്‌ടോപും ടാബും കൈവശം വയ്ക്കുന്നതിനാണ് വിലക്ക്.
യാത്രക്കാര്‍ ഇനി എന്തു ചെയ്യണമെന്ന് പരിഹാസത്തോടെ റോയല്‍ ജോര്‍ദാനിയന്‍ എയര്‍ലൈന്‍സ് ട്വീറ്റ് ചെയ്തു . 12 ഇന നിര്‍ദേശങ്ങളില്‍ സമീപത്തിരിക്കുന്ന ആളുമായി സൗഹൃദം പങ്കുവയ്ക്കുകയും ജീവിതത്തെ സ്വയം വിലയിരുത്തകയും ചെയ്യണമെന്നും പറയുന്നു. ഇന്റര്‍നെറ്റ് ഇല്ലാത്ത യുഗത്തെ കുറിച്ച് ചിന്തിക്കുക, ലാപ്‌ടോപ് യാത്രയില്‍ നിരോധിക്കാന്‍ കാരണം ഇക്കാര്യം ആലോചിക്കാനാണ് വിമാനക്കമ്പനി യാത്രക്കാരെ ഉപദേശിക്കുന്നത്.
നിങ്ങളുടെ ലോകം ആം റെസ്റ്റിനുള്ളില്‍ ഒതുങ്ങിയെന്ന് മറ്റൊരു കമ്പനിയുടെ ട്വീറ്റ്. ദുബൈ ആസ്ഥാനമായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ബോര്‍ഡിങ്ങിന് തൊട്ടുമുന്‍പ് വരെ ലാപ്്‌ടോപും ടാബ്്‌ലറ്റും ഉപയോഗിക്കാമെന്ന് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ചില വിമാനക്കമ്പനികള്‍ സംഭവം മാര്‍ക്കറ്റിങ് തന്ത്രമായി ഉപയോഗിക്കുന്നുണ്ട്. ചിലര്‍ യാത്രാ നിരക്കില്‍ ഇളവും ഏര്‍പ്പെടുത്തി. അമേരിക്കയില്‍ ഒരോ ആഴ്ചയും ഓരോ നിയമമാണെന്ന് റോയല്‍ ജോര്‍ദാനിയന്‍ എയര്‍ലൈന്‍സ് ട്വീറ്റ് ചെയ്തു. നഴ്‌സറി ഗാനവും കമ്പനി ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."