ജില്ലാ ആശുപത്രിയിലെ മാലിന്യ ടാങ്ക്: ലീഗല്‍ സര്‍വിസസ് അതോറിറ്റി ഇടപെട്ടു
കണ്ണൂര്‍: ജില്ലാ ആശുപത്രിയിലെ കക്കൂസ് ടാങ്ക് നിറഞ്ഞ് മാലിന്യം പുറത്തേക്കൊഴുകിയ സംഭവത്തില്‍ ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റി ഇടപെട്ടു.
കണ്ണൂര്‍ കുടുംബകോടതി ജഡ്ജ് എന്‍.ആര് കൃഷ്ണ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെയാണ് ജില്ലാ ആശുപത്രിയിലെത്തയത്. തുടര്‍ന്ന് പേ വാര്‍ഡും പരിസരവും പരിശോധിച്ചു. ആശുപത്രി അധികൃതരുമായി സംഘം ചര്‍ച്ച നടത്തി. അടിയന്തരമായി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നിര്‍ദേശം നല്കി.
സെപ്റ്റിക് ടാങ്ക് മാലിന്യം ഉച്ചയോടെ ജെ.സി.ബിയെത്തി പുതിയകുഴിയെടുത്ത് അതിലേക്ക് മാറ്റി. രാത്രിയോടെയാണ് പ്രവൃത്തി അവസാനിച്ചത്. ടാങ്ക് നിറഞ്ഞതിനെ തുടര്‍ന്ന് മാലിന്യങ്ങള്‍ സമീപത്താകെ പരന്നുകിടക്കുകയായിരുന്നു.
അതേസമയം ജില്ലാ ആശുപത്രിയിലെ പ്രശ്നങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കി അടുത്തദിവസം തന്നെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറാനാണ് ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ തീരുമാനമെന്ന് സബ് ജഡ്ജ് സി. സുരേഷ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."