വാണിജ്യ നഗരി ഇനി സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലം
കുന്നംകുളം: നിയോജകമണ്ഡലത്തെ സമ്പൂര്‍ണ വൈദ്യതീകരണ മണ്ഡലമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ പ്രഖ്യാപിച്ചു. രാവിലെ നഗരത്തില്‍ ആഘോഷത്തിന്റെ ആവേശമുയര്‍ത്തി വിളംബരഘോഷയാത്ര നടന്നു. വാദ്യമേളത്തിന്റെ അകമ്പടിയോടെ നിരവധി കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരന്നു. രാവിലെ ഒന്‍പതു മണിയോടെ ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി ഗവന്മെന്റ് ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സമാപിച്ചു. തുടര്‍ന്ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കുന്നംകുളം സമ്പൂര്‍ണ വൈദ്യതീകരണ മണ്ഡലമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല പ്രഖ്യാപിച്ചു. കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം. പത്മിനി ടീച്ചര്‍, കല്യാണി എസ് നായര്‍, കെ. ജയശങ്കര്‍, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്‌ലാല്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി സുമതി, പഞ്ചായത്ത് പ്രസിഡന്റുമാരായ ഓമന ബാബു, രമണി രാജന്‍, യു.പി ശോഭന, ഷേര്‍ളി ദിലീപ്കുമാര്‍, സി.കെ സദാനന്ദന്‍ മാസ്റ്റര്‍, കെ.കെ സതീശന്‍, വാര്‍ഡ് കൗണ്‍സിലര്‍ നിഷ ജയേഷ്, നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വി.കെ ശ്രീരാമന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."