270 ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയക്കാന്‍ ഒരുങ്ങുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: ട്രംപ് ഭരണകൂടം 270 ഇന്ത്യക്കാരെ തിരിച്ചയക്കാന്‍ തയാറെടുക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. രാജ്യസഭയിലെ ചോദ്യോത്തര വേളയിലാണ് സുഷമാ സ്വരാജ് ഇക്കാര്യം അറിയിച്ചത്. അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാരെ തിരിച്ചയക്കാന്‍ അമേരിക്ക തയാറെടുക്കുന്നു എന്നാണ് വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ച വിവരം.
തിരിച്ചയക്കുന്നവരുടെ പേര് വിവരങ്ങള്‍ നല്‍കണമെന്ന് അമേരിക്കയോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സുഷമാ സ്വരാജ് പറഞ്ഞു.
തിരിച്ചയക്കുന്നവര്‍ ഇന്ത്യക്കാര്‍ തന്നെയാണെന്ന് പേര് വിവരങ്ങള്‍ അറിയാതെ എങ്ങിനെ അറിയാനാകുമെന്ന് അവര്‍ ചോദിച്ചു. തിരിച്ചയക്കുന്നവര്‍ ഇന്ത്യക്കാരാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷമേ ഡീപോര്‍ട്ടേഷനുള്ള അടിയന്തിര സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളുവെന്നും സുഷമാ സ്വരാജ് കൂട്ടിചേര്‍ത്തു. അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ നടക്കുന്ന വംശീയ അതിക്രമങ്ങള്‍ക്ക് ശേഷം പ്രവാസികളായ അമേരിക്കക്കാര്‍ പരിഭ്രാന്തിയിലാണ്.
2009-2014 കാലയളവില്‍ അമേരിക്കയില്‍ അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 13,0000 ത്തിലധികം വര്‍ദ്ധനയുണ്ടായതായ് വാഷിങ്ങ്ടണിലെ പ്യൂ റിസര്‍ച്ച് സെന്ററിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
അനധികൃതമായി താമസിക്കുന്നവരെ തിരിച്ചയക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ ജനുവരി മുതല്‍ ട്രംപ് ഭരണകൂടം പ്രവര്‍ത്തിച്ചുവരികയാണ്.
അനധികൃതമായി താമസിക്കുന്നവരെ തിരിച്ചയക്കാന്‍ പുതിയ നയങ്ങള്‍ കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് ട്രംപ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."