കൂടുതല്‍ ദേശീയ വാര്‍ത്തകള്‍
സോളാര്‍ വൈദ്യുതിയെ പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്രം
ഹൈദരാബാദ്: ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതിനായി സോളാര്‍ പദ്ധതികളെ പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. ജല വൈദ്യുതികളിലെ ചെലവ് ചുരുക്കി 41,000 കോടി ലാഭിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പകരം സൗരോര്‍ജ പാനലുകള്‍ പ്രചരിപ്പിക്കും. ഇതിലൂടെ നികുതിയിനത്തില്‍ 17,000 കോടിയോളം ലാഭം ഉണ്ടാക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആന്റി റോമിയോ സ്‌ക്വാഡ് ഡല്‍ഹിയിലേക്കും
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിന് പിന്നാലെ ഡല്‍ഹിയിലും ആന്റി റോമിയോ സ്‌ക്വാഡ് രൂപീകരിക്കുന്നു. സ്ത്രീകള്‍ക്കെതിരായ പ്രശ്‌നങ്ങളെ തടയുന്നതിന്റെ ഭാഗമായാണ് ഉത്തര്‍പ്രദേശില്‍ ആന്റി റോമിയോ സ്‌ക്വാഡ് രൂപീകരിച്ചത്. ആദ്യ ദിനം തന്നെ സ്‌ക്വാഡിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതേസമയം ഡല്‍ഹിയില്‍ സ്‌ക്വാഡിന്റെ പേര് ശക്തിവാഹിനി എന്നായിരിക്കും. ഉദ്യോഗസ്ഥരെല്ലാം സ്ത്രീകളായിരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സ്ത്രീകള നിയമത്തെ കുറിച്ച് ബോധവതികളാക്കുക എന്നതും സ്‌ക്വാഡിന്റെ ലക്ഷ്യമാണെന്ന് പൊലിസ് സൂചിപ്പിച്ചു.
ചെന്നൈ പൊലിസ് കമ്മിഷണറെ
സ്ഥലം മാറ്റി
ചെന്നൈ: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ചെന്നൈ സിറ്റി പൊലിസ് കമ്മിഷണര്‍ സി. ജോര്‍ജിനെ സ്ഥലം മാറ്റി. തെരഞ്ഞെടുപ്പ് കമ്മിഷന്റേതാണ് തീരുമാനം. ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ സമര്‍പ്പിച്ച സത്യാവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഭിന്നതാല്‍പര്യങ്ങളുണ്ടാവാം എന്ന കാരണത്തെ തുടര്‍ന്നാണ് സ്ഥലം മാറ്റിയത്.
ജയലളിത സര്‍ക്കാരിന്റെ കാലത്ത് സി.ബി-സി.ഐ.ഡിയായും ചെന്നൈ സബര്‍ബന്‍ പൊലിസ് കമ്മിഷണറായും സ്റ്റേറ്റ് ഇന്റലിജന്‍സ് ചീഫായും ജോര്‍ജ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലും അദ്ദേഹത്തെ സ്ഥലം മാറ്റിയിരുന്നു.
ശിവജി സ്മാരകത്തിന്റെ ഉയരം വര്‍ധിപ്പിക്കും
മുംബൈ: ശിവജി സ്മാരകത്തില്‍ ഉയരം വര്‍ധിപ്പിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. നിലവില്‍ 192 മീറ്റര്‍ ഉയരമാണ് സ്മാരകത്തിനായി നിര്‍ദേശിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഇത് അംഗീകരിച്ചിരുന്നു. എന്നാല്‍ ഇത് 210 മീറ്ററായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ പ്രതിമയായ ചൈനയിലെ ബുദ്ധന്റെ പ്രതിമയെ വെല്ലുന്നതാവണം ശിവജിയുടെ സ്മാരകമെന്നാണ് സര്‍ക്കാര്‍ സൂചിപ്പിക്കുന്നത്. ഇതിനായി പാരിസ്ഥിതിക അനുമതിയും സര്‍ക്കാരിന് ആവശ്യമാണ്.
മയക്കുമരുന്ന് വേട്ട: ബ്രിട്ടീഷ് പൗരന്‍ അറസ്റ്റില്‍
പഞ്ചിം: രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലിസ് നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ ബ്രിട്ടീഷ് പൗരന്‍ അറസ്റ്റിലായി. ഡേവിഡ് ജോണ്‍സന്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ ഗര്‍ഭനിരോധന ഉറയില്‍ വച്ചാണ് മയക്കുമരുന്ന് ഇന്ത്യയിലേക്ക് കടത്തിയതെന്ന് ഗോവ എസ്.പി ഉമേഷ് ഗാവോന്‍കര്‍ പറഞ്ഞു. ഇന്ത്യയിലെത്തിച്ച മയക്കുമരുന്ന് സാധാരണ മരുന്നുകളുടെ കൂട്ടത്തിലാണ് കൊണ്ടുപോയിരുന്നത്.
നേരത്തെ മുംബൈയിലെത്തിയപ്പോള്‍ സാധാരണ മരുന്നുകളുടെ ഡീലറെന്നാണ് വെളിപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് ഇയാളെ പൊലിസ് നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."