HOME
DETAILS
MAL
യഥാര്‍ഥത്തില്‍ ബി.ജെ.പിയുടെ ലക്ഷ്യം എന്താണ്?
backup
March 25 2017 | 19:03 PM
തീര്‍ത്തും നിരപരാധിയായ മദ്‌റസാ അധ്യാപകന്‍ റിയാസ് മൗലവിയെ അതി ദാരുണമാംവിധം കൊലപ്പെടുത്തിയ പ്രതികളെ പിടികൂടിയപ്പോള്‍ അവരൊക്കെ ആര്‍.എസ്.എസ് -ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകരായിരുന്നു. ഈ കൊലപാതകത്തിന്റെ ലക്ഷ്യം തന്നെ കാസര്‍കോട് ജില്ലയില്‍ വര്‍ഗീയ കലാപം ഉണ്ടാക്കുകയെന്നതാണ്. പിടികൂടിയ പ്രതികളൊക്കെ ഈ കാര്യം പൊലിസിനോട് സമ്മതിച്ചിരിക്കുന്നു. താനൂരിലുണ്ടായ രാഷ്ട്രീയ സംഘട്ടനത്തില്‍ ഇരയായവരെ ആശ്വസിപ്പിക്കാന്‍ സമാധാനത്തിന്റെ ദൂതരായി ഓടിയെത്തിയ ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മറ്റു നേതാക്കള്‍ക്കും ഈ സംഭവത്തില്‍ എന്താണ് പറയാനുള്ളത്? കേരളത്തിലെ സമാധാനം ആഗ്രഹിക്കുന്നവര്‍ക്ക് അറിയാന്‍ താല്‍പര്യമുണ്ട്.
ഫാറൂഖ്, ഇരിക്കൂര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."