എവിടെ പെരളശ്ശേരി ബസ്സ്റ്റാന്‍ഡ്
ചക്കരക്കല്‍: പെരളശ്ശേരിയില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാനുള്ള പദ്ധതി ഇഴയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പേ പെരളശ്ശേരി പഞ്ചായത്ത് ഇതിനുവേണ്ട നടപടികള്‍ തുടങ്ങിയെങ്കിലും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.
കണ്ണൂര്‍ കൂത്തുപറമ്പ് റൂട്ടിലെ പ്രധാന സ്ഥലമായിട്ടും വികസനത്തിനുള്ള നടപടികളൊന്നും ഇനിയും ആസൂത്രണം ചെയ്തിട്ടില്ല. ജങ്ഷനില്‍ തന്നെയാണ് ഓട്ടോറിക്ഷ, ടാക്സി സ്റ്റാന്‍ഡുകളുള്ളത്. ഗതാഗത സ്തംഭനവും പതിവാണ്. ചക്കരക്കല്‍ ഭാഗത്തേക്കുള്ള അമ്പലനട വഴിയുള്ള റോഡ് ഇവിടെ നിന്നുമാണ് ആരംഭിക്കുന്നത്. പ്രശസ്തമായ പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലേക്ക് നാടിന്റെ നാന ഭാഗങ്ങളില്‍ നിന്നും നിരവധി ഭക്തജനങ്ങളാണ് എത്തിച്ചേരുന്നത്. പെരളശ്ശേരിയില്‍ നിന്നും പാറപ്രം, അണ്ടല്ലൂര്‍ വഴി തലശ്ശേരിയിലേക്ക് സര്‍വിസ് നടത്തുന്ന ബസുകള്‍ റോഡരികിലാണ് നിര്‍ത്തിയിടുന്നത്. നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്ന പെരളശ്ശേരി എ.കെ.ജി സ്മാരക ഹയര്‍സെക്കണ്ടറി സ്കൂളും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന പെരളശ്ശേരി ടൗണില്‍ കൃത്യമായ ആസൂത്രണത്തോടെ പുതിയ ബസ് സ്റ്റാന്‍ഡ്, റോഡ് പരിഷ്കരണം, ടാക്സി സ്റ്റാന്‍ഡ് നിര്‍മാണം തുടങ്ങിയ നടത്തണമെന്ന ആവശ്യം വീണ്ടും ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."