ബാബരി മസ്ജിദ് കേസ് കോടതിക്കകത്ത് തീര്‍പ്പാക്കണം: സമസ്ത
കോഴിക്കോട്: ബാബരി മസ്ജിദ് കേസ് നീതിന്യായ വ്യവസ്ഥകള്‍ക്കനുസരിച്ച് കോടതിക്കകത്തുവച്ച് തീര്‍പ്പാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ യോഗം ആവശ്യപ്പെട്ടു. കോടതിക്കുപുറത്ത് മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന ചീഫ് ജസ്റ്റിസിന്റെ നിലപാട് അസ്വീകാര്യമാണ്. ബാബരി മസ്ജിദിന്റെ രേഖകളും പാരമ്പര്യവും പരിശോധിച്ച് സത്യസന്ധമായ തീര്‍പ്പുകല്‍പ്പിക്കാന്‍ നിയമവകുപ്പും ഭരണകൂടവും ബാധ്യസ്ഥരാണ്. ഇക്കാര്യത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണ്. ഇന്ത്യയുടെ ജനാധിപത്യ, മതേതരത്വ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താനും ഭരണകൂടം തയാറാവണം.
കാസര്‍കോട് നഗരത്തിനുസമീപം പഴയ ചൂരി ഇസത്തുല്‍ ഇസ്ലാം മദ്റസ മുഅല്ലിം കെ.എസ് മുഹമ്മദ് റിയാസ് മൗലവിയെ നിഷ്ഠുരമായി വധിച്ചതില്‍ യോഗം പ്രതിഷേധിച്ചു. അക്രമികള്‍ ഒരുനിലയ്ക്കും രക്ഷപ്പെടാതിരിക്കാന്‍ പഴുതടച്ച കുറ്റപത്രം തയാറാക്കാന്‍ പൊലിസ് ജാഗ്രത പാലിക്കണം. ഗൂഢാലോചന നടത്തിയവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് സ്വാഗതം പറഞ്ഞു. പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്, കെ.പി അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്, എം.ടി അബ്ദുല്ല മുസ്ലിയാര്, കെ.ടി ഹംസ മുസ്ലിയാര്, എം.എം മുഹ്യുദ്ദീന്‍ മൗലവി, യു.എം അബ്ദുറഹ്മാന് മുസ്ലിയാര് മൊഗ്രാല്‍, പി. ഇബ്റാഹിം മുസ്്ലിയാര്‍ വില്യാപ്പള്ളി, ചേലക്കാട് മുഹമ്മദ് മുസ്ലിയാര്, എം.എ ഖാസിം മുസ്ലിയാര്, ഒ. മുഹമ്മദ് എന്ന കുട്ടി മുസ്ലിയാര്, കെ.പി.സി തങ്ങള്‍, ടി.പി മുഹമ്മദ് എന്ന ഇപ്പ മുസ്ലിയാര്, എം.പി കുഞ്ഞിമുഹമ്മദ് മുസ്ലിയാര് മാരായമംഗലം, ത്വാഖ അഹ്മദ് മൗലവി, വി. മൂസക്കോയ മുസ്ലിയാര്, മരക്കാര്‍ മുസ്ലിയാര്, പി. കുഞ്ഞാണി മുസ്്ലിയാര്‍, ടി.എസ് ഇബ്റാഹിം കുട്ടി മുസ്ലിയാര്, മാണിയൂര്‍ അഹ്മദ് മൗലവി, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എം. മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാന് മുസ്ലിയാര്, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്, എസ്.എം.കെ തങ്ങള്‍ ചെന്ത്രാപ്പിന്നി, ചെറുവാളൂര്‍ പി.എസ് ഹൈദര്‍ മുസ്ലിയാര് സംബന്ധിച്ചു. സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."