ചാലപ്പുറം ഗണപത് ഗേള്‍സ് സ്‌കൂളിന് 25 ലക്ഷം അനുവദിക്കും: എം.പി
കോഴിക്കോട്: ചാലപ്പുറം ഗണപത് ഗേള്‍സ് ഹൈസ്‌കൂളിനു കെട്ടിട നിര്‍മാണത്തിനായി 25 ലക്ഷം രൂപ അനുവദിക്കുമെന്ന് എം.കെ രാഘവന്‍ എം.പി അറിയിച്ചു. സ്‌കൂളില്‍ ഈ വര്‍ഷത്തെ 'പ്രതിഭാസംഗമം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥി പ്രതിനിധി പാര്‍വണ നല്‍കിയ നിവേദനത്തിന്റെ മറുപടിയില്‍ കംപ്യൂട്ടര്‍ പഠനനിലവാരം ഉയര്‍ത്താന്‍ 10 കംപ്യൂട്ടറുകളും അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയവര്‍ക്കും രാഷ്ട്രപതി രാജ്യപുരസ്‌കാര്‍ പരീക്ഷാ വിജയികള്‍ക്കും അദ്ദേഹം ഉപഹാരങ്ങള്‍ നല്‍കി. മലയാളം മീഡിയത്തില്‍ ഗ്രേസ് മാര്‍ക്ക് കൂടാതെത്തന്നെ മുഴുവന്‍ എ പ്ലസ് നേടിയ കുട്ടികള്‍ക്ക് മോളി ടീച്ചര്‍ ഏര്‍പ്പെടുത്തിയ കാഷ് അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. സ്‌കൂള്‍ നവീകരണത്തിന്റെ ഭാഗമായി കോഴിക്കോട് കോര്‍പറേഷന്‍ അനുവദിച്ച അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് സ്‌കൂള്‍മുറ്റം ഇന്റര്‍ലോക്ക് ചെയ്തതിന്റെയും ഈ വര്‍ഷത്തെ 'വിജയജ്യോതി' പദ്ധതിയുടെയും ഉദ്ഘാടനം ഇതേ ചടങ്ങില്‍ കോഴിക്കോട് കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ പി.എം നിയാസ് അധ്യക്ഷനായി. പ്രധാനാധ്യാപിക പി.എസ് ഭവാനി പ്രവര്‍ത്തന റിപ്പോര്‍ട്ടും എസ്.എം.സി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ പ്രോജക്ട് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ ജയപ്രഭ കെ.ടി, പി.ടി.എ പ്രസിഡന്റ് വി.പി ശ്യാംകുമാര്‍, ഐപ്പ് തോമസ്, ഇല്ല്യാസ് കുഞ്ഞപ്പായി, അബ്ദുറഹ്മാന്‍, അബൂബക്കര്‍, ഷര്‍മിന, ഇ.പി സജിത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."