തിരുവനന്തപുരത്ത് ഒരുകോടിയുടെ ഹാഷിഷ് വേട്ട മൂന്ന് പേര് പിടിയില്‍
തിരുവനന്തപുരം: നഗരത്തില്‍ ഒരു കോടിയിലധികം വില വരുന്ന ഹാഷിഷ് ഓയിലുമായി മൂന്ന് പേരെ എക്സൈസ് സംഘം പിടികൂടി. മണ്ണന്തല ഭാഗത്തു വച്ച് കൈമാറാന്‍ ശ്രമിച്ച 10 കിലോഗ്രാം ഹാഷിഷ് ഓയിലും ഇതു വാങ്ങുന്നതിന് അഡ്വാന്‍സ് ആയി കൊണ്ടുവന്ന പതിമൂന്നര ലക്ഷം രൂപയും രണ്ടു കാറുകളും ഒരു ബൈക്കുമാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്.
തൃശൂര്‍ പീച്ചി സ്വദേശി ചക്കമുടി പറമ്പില്‍ വീട്ടില്‍ വിനീഷ് കുമാര്‍, കാട്ടാക്കട എസ്.എന്‍ നഗറില്‍ അനൂപ് ഭവനില്‍ അനൂപ്, തമ്പുരാന് മുക്ക് ഹീരാ ആര്‍ക്കേഡില്‍ റനീസ് എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. എക്സൈസ് കമ്മിഷണര്‍ ഋഷി രാജ് സിങിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനികുമാറും സംഘവും ചേര്‍ന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് സംഘം വലയിലായത്.
വിനീഷ് കുമാര്‍ ആണ് ഹാഷിഷ് ഓയില്‍ തൃശൂരില്‍ നിന്നും കാര്‍ മാര്‍ഗം കൊണ്ടു വന്നത്. ഇടനിലക്കാരനായ അനൂപ് വഴി വിലപറഞ്ഞുറപ്പിച്ചത് പ്രകാരം റനീസ് പണവുമായി ഹാഷിഷ് ഓയില്‍ വാങ്ങാന്‍ എത്തുകയായിരുന്നു.
തിരുവനന്തപുരം നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലിന്റെ നടത്തിപ്പുകാരനായ റനീസ് ഇവിടം കേന്ദ്രീകരിച്ചുള്ള വന്‍ മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന കണ്ണിയാണെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. മണ്ണന്തലയിലെ ഒരു ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ വച്ച് കൈമാറ്റം ചെയ്യാന്‍ എത്തിയപ്പോഴാണ് മൂവരെയും എക്സൈസ് സംഘം പിടികൂടിയത്.
എക്സൈസ് കമ്മിഷണര്‍ ഋഷി രാജ് സിങ്, അഡിഷനല്‍ എക്സൈസ് കമ്മിഷണര്‍ വിജയന്, തിരുവനന്തപുരം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ മുഹമ്മദ് ഉബൈദ് എന്നിവരും സ്ഥലത്തെത്തി. എക്സൈസ് ഇന്‍സ്പെക്ടര്‍ സി.കെ അനില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എ. രാജന്, ദീപൂകുട്ടന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ രാജേഷ് കുമാര്‍, അരുണ്‍ കുമാര്‍, ബിനു രാജ്, എസ്. കൃഷ്ണ പ്രസാദ്, എസ്. ശിവന്, മണികണ്ഠന്, ഡ്രൈവര്‍ സുധീര്‍ കുമാര്‍ എന്നിവരും സംഘത്തിലു ണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."