HOME
DETAILS
MAL
ജനസേവ ശിശുഭവന് തിരിച്ചുകിട്ടാന്‍ ഹരജി
backup
May 26 2018 | 02:05 AM
കൊച്ചി : ആലുവയിലെ ജനസേവ ശിശുഭവന് സര്‍ക്കാര്‍ ഏറ്റെടുത്തത് റദ്ദാക്കി തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് ജനസേവ ജനറല്‍ സെക്രട്ടറി ഹൈക്കോടതിയില്‍ ഹരജി നല്കി.
1996 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ജനസേവ ശിശുഭവനെതിരേ എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുത്തത് നിയമപരമല്ലെന്നും ഹരജിയില്‍ പറയുന്നു. മേയ് 19 നാണ് ജനസേവ ശിശുഭവന് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഹരജി അടുത്തയാഴ്ച പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."