മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു
പൊന്നാനി: പൊന്നാനിയിലെ മത്സ്യത്തൊഴിലാളി വിദ്യാര്‍ഥികള്‍ക്കിനി സൈക്കിളില്‍ ഉലകം ചുറ്റാം. മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് നഗരസഭയുടെ വക വിതരണം ചെയ്തു. മത്സ്യമേഖലയിലെ ഉന്നതിക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ, സംരക്ഷണം ഉറപ്പ് വരുത്തുന്നതിനും വേണ്ടിയുള്ള കരുതലിന്റെ സ്പര്‍ശത്തിലാണ് നഗരസഭയില്‍ തുടക്കം കുറിച്ചത്.
മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ പട്ടികജാതി വിഭാഗത്തിന് സമാനമായി ഉത്തരവിറക്കിയത് പൊന്നാനി നഗരസഭയുടെ ഇടപെടല്‍ മൂലമായിരുന്നു. ഇതേത്തുടര്‍ന്നാണ് പട്ടികജാതി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രം ലഭ്യമായിരുന്ന സൈക്കിളുകള്‍ മത്സ്യത്തൊഴിലാളി മേഖലയിലെ വിദ്യാര്‍ഥികള്‍ക്കും നല്കാന് നഗരസഭ തുനിഞ്ഞിറങ്ങിയത്. പൊന്നാനി നഗരസഭയില്‍ ഉള്‍പ്പെട്ട ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന 455 വിദ്യാര്‍ഥികള്‍ക്കാണ് സൈക്കിളുകളാണ് വിതരണം ചെയ്തത്. പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് തടിച്ചുക്കൂടിയ ജനസമയത്തിലാണ് സൈക്കിളുകള്‍ കൈമാറിയത്.
212 പെണ്‍കുട്ടികളും 243 ആണ്‍കുട്ടികളും സൈക്കിളുകള്‍ ഏറ്റുവാങ്ങി. സൗകര്യത്തിനപ്പുറം ജീവിത ശൈലീ രോഗങ്ങള്‍ കുറക്കുകയെന്നതും ലക്ഷ്യമിട്ടാണ് സൈക്കിളുകള്‍ വിതരണം ചെയ്തത്. പൊന്നാനി നഗരസഭാ ചെയര്മാന് സി.പി മുഹമ്മദ് കുഞ്ഞി സൈക്കിള്‍ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ വി രമാദേവി അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ടി മുഹമ്മദ് ബഷീര്‍, ഒ.ഒ ശംസു, അഷ്റഫ് പറമ്പില്‍, റീന പ്രകാശന്, ഷീനസു ദേശന്‍, പ്രതിപക്ഷ നേതാവ് എം.പി നിസാര്‍, കൗണ്‍സിലര്‍മാരായ എ നസി മോന്, ജയപ്രകാശ്, ഹസ്സന്‍കോയ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."